ഒരു മാറ്റവും ഇല്ല, 22 കാരിയുടെ അമ്മയാണെന്ന് കണ്ടാല്‍ പറയുമോ? ; വൈറലായി ചിപ്പിയുടെ ഫോട്ടോ

309

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ചിപ്പി. അഭിനയ ലോകത്ത് സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു നിര്‍മ്മാതാവ് രഞ്ജിത്തുമായുള്ള ചിപ്പിയുടെ വിവാഹം. വീട്ടുക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു ഇവരുടെ ബന്ധത്തെ.  

എന്നാല്‍ പിന്നീട് ചിപ്പിയുടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് വീട്ടുകാര്‍ക്ക് തന്നെ ബോധ്യമായി. അവന്തിക എന്നൊരു മകളും ഉണ്ട് ഇവര്‍ക്ക്. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു ചിപ്പി. പിന്നീട് സീരിയലുകളിലൂടെ ശക്തമായ തിരിച്ചുവരവ് ചിപ്പി നടത്തി.

Advertisements

സ്വാന്തനം എന്ന പരമ്പരയിലെ ചിപ്പിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലും സീരിയലും ഒരുപോലെ തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ചിപ്പിയുടെ ഭര്‍ത്താവിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇതില്‍ ചിപ്പിയുടെ ലുക്കിനെ കുറിച്ചാണ് കമന്റ് വരുന്നത്. പഴയതിലും സുന്ദരിയായി, ആരെങ്കിലും കണ്ടാല്‍ പറയുമോ 22 വയസ്സുകാരിയുടെ അമ്മയാണെന്ന്. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

 

 

Advertisement