ഷോട്‌സും കൂളിംഗ് ഗ്ലാസും ധരിച്ച് കോവളം ബീച്ചിലൂടെ രജനികാന്ത്, ചിത്രത്തിന്റെ സത്യാവസ്ഥ എന്തെന്ന് നോക്കാം

9650

തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് നടന്‍ രജനികാന്ത്. തലൈവര്‍ 170 എന്ന് താല്‍ക്കാലിക പേരിട്ട സിനിമയുടെ ചിത്രീകരണം തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നു. 10 ദിവസമാണ് സിനിമ ഷൂട്ടിംഗ്. രണ്ടുദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നടന് വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്.

Advertisements

കോവളം പഞ്ച നക്ഷത്ര ഹോട്ടലിലാണ് രജനിയുടെ താമസം. വെള്ളായണി കാര്‍ഷിക കോളേജ് , ശങ്കുമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. മലയാള താരങ്ങള്‍ അടക്കം സിനിമയുടെ ഭാഗമാകുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസമാണ് രജനികാന്തിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. ഷോട്ട്‌സും കൂളിംഗ് ഗ്ലാസും ധരിച്ച് സ്‌റ്റൈലിഷ് ലുക്കില്‍ ബീച്ചിലൂടെ നടക്കുന്ന രജനി ചിത്രങ്ങള്‍ ആരാധകര്‍ക്കിടെ എത്തി.

എന്നാല്‍ രജനികാന്ത് പൊതുവേ പൊതു ഇടങ്ങളില്‍ ഇത്തരം വേഷങ്ങള്‍ ധരിക്കാറില്ലെന്നും അപ്പോള്‍ തന്നെ ആരാധകര്‍ പറഞ്ഞു. ചിത്രത്തില്‍ താരത്തിന് ചുറ്റും കുറെ ആളുകള്‍ നില്‍ക്കുന്നത് കാണാം. അതിലുള്ള ഭൂരിഭാഗം പേരും ഇത്തരം വേഷം തന്നെയാണ് ധരിച്ചത്. തലൈവര്‍ കോവളത്ത് എത്തിയപ്പോള്‍ എന്ന തരത്തിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.

also read
നായകനാവേണ്ടിയിരുന്നത് മമ്മൂട്ടിയല്ല, ഈ നടന്‍, തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ ആരുമറിയാത്ത പിന്നാമ്പുറ കഥ പറഞ്ഞ് ബെന്നി പി നായരമ്പലം

സത്യാവസ്ഥ അന്വേഷിച്ചു പോയപ്പോള്‍ രജനികാന്തിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ ഇന്റര്‍നെറ്റില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണെന്ന് കണ്ടെത്തി. അതേസമയം ചിലര്‍ പോസിറ്റീവ് കമന്റ് കുറിച്ചും എത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ ഫോട്ടോസ് വൈറലായത്.

 

Advertisement