ബീഫ് തൊടില്ല എന്നൊക്കെ പറഞ്ഞിട്ട്; വെജിറ്റേറിയനാണെന്ന് കള്ളം പറഞ്ഞ് കങ്കണ, മാംസാഹാരം കഴിക്കുന്ന ഫോട്ടോ വൈറല്‍

13457

ഇടയ്ക്കിടെ വിവാദങ്ങളിൽ പെടാറുള്ള നടിയാണ് കങ്കണ. പലപ്പോഴും രാഷ്ട്രീയ വിഷയങ്ങളിലും മറ്റു പലതിലും തൻറെ അഭിപ്രായം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് കങ്കണക്ക് നേരെ വിമർശനം ഉയർന്നത്. ഇപ്പോഴിതാ കങ്കണയെ കുറിച്ചുള്ള വാർത്ത തന്നെയാണ് പുറത്തുവന്നത്.

Advertisements

ഇടയ്ക്കിടെ ക്ഷേത്ര ദർശനങ്ങളും പൂജകളും നടത്തുന്ന കങ്കണ തന്റെ ഭക്തിയെക്കുറിച്ച് സംസാരിക്കാറുണ്ട്. സനാതന ധർമ്മത്തെക്കുറിച്ച് സംസാരിക്കാറുള്ള കങ്കണ മാംസാഹാരം കഴിക്കാറില്ലെന്നും താൻ വെജിറ്റേറിയനാണെന്ന് കങ്കണ മുമ്പ് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഫോട്ടോ ആണ് വൈറൽ ആവുന്നത്. ഞണ്ട് കറിയും, കൂന്തൽ കറിയുമൊക്കെ കങ്കണ പങ്കുവെച്ച ഫോട്ടോയിൽ കാണാം. നിർമാതാവ് പാചകം ചെയ്ത കറിയാണിതെന്നും കങ്കണ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

അതേസമയം ബീഫ് തൊടില്ലെന്ന് അമ്മ തന്നെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഇത് തന്നെ കടുത്ത വെജിറ്റേറിയനാക്കിയെന്നും കങ്കണ പറയുന്ന പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കണ്ടതോടെ നടിയ്ക്ക് നേരെ വലിയ വിമർശനം ആണ് ഉയരുന്നത്.

 

 

Advertisement