വാങ്ങാന്‍ പറ്റുന്നവര്‍ ഈ വാഹനം വാങ്ങി പൊന്നുപോലെ സൂക്ഷിക്കട്ടെ; കലാഭവന്‍ മണിയുടെ വണ്ടിയുടെ അവസ്ഥ കണ്ടോ

6049

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് നടന്‍ കലാഭവന്‍ മണിയുടെ. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന്‍ കൂടിയായിരുന്നു കലാഭവന്‍ മണി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത പലര്‍ക്കും താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം നമ്മളെ വിട്ടു പോയിട്ട് ഏഴുവര്‍ഷം പിന്നിടുന്നു.

Advertisements

കുറച്ചുദിവസമായി കലാഭവന്‍ മണി ഉപയോഗിച്ച വണ്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്നു. ഇതിനൊപ്പം തന്നെ അദ്ദേഹം പാടിയ ഒരു പാട്ടും എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാഹനങ്ങളുടെ എല്ലാം നമ്പര്‍ 100 എന്നുള്ളതിനാല്‍ ഈ വാഹനങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും. വീഡിയോയില്‍ കാടുകയറി മോശം അവസ്ഥയില്‍ വണ്ടി കിടക്കുന്നത് കാണാം. ആ വണ്ടി ഇങ്ങനെ കാണാന്‍ പറ്റുന്നില്ല. ആരെങ്കിലും അത് വാങ്ങി അതൊന്നു നന്നാക്കു എന്നൊക്കെയുള്ള കമന്റ് വീഡിയോയ്ക്ക് താഴെ വരുന്നത്.

‘മരിച്ചിട്ടും മനുഷ്യരുടെ മനുഷ്യരുടെ മനസ്സില്‍ മരിക്കാത്ത ഒരു വ്യക്തിയാണ് കലാഭവന്‍ മണി’, ‘എല്ലാവരും ഈ വീഡിയോ ഒന്ന് ഷെയര്‍ ചെയ്യണം, വാങ്ങാന്‍ പറ്റുന്നവര്‍ ഈ വാഹനം വാങ്ങി പൊന്നുപോലെ സൂക്ഷിക്കട്ടെ’, ‘ആ പാട്ട് കേട്ടാ തന്നെ മനസ്സില് ഒരു നീറ്റലാ ……..

also read
എന്നാലും ഒരു വാക്ക് പറയാം ആയിരുന്നു; ഒടുവില്‍ റിനിയും , ഫോട്ടോ വൈറല്‍

ഈ മനുഷ്യനെ ഹൃദയത്തില്‍ വച്ച് സ്‌നേഹിച്ച ഓരോ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ വണ്ടി കാണുമ്പോള്‍ ആ മനുഷ്യന്‍ മനസ്സിലേക്ക് ഓടിവരും അതുകൊണ്ട് ഇതിങ്ങനെ കാണാനാവുന്നില്ല’, ‘മണി ചേട്ടന്‍ മരിച്ചപ്പോ എന്റെ കുടുംബത്തിലെ ഒരാള്‍ മരിച്ച പോലായിരുന്നു. അത്ര സങ്കടായിരുന്നു. ഇതൊക്കെ കാണുമ്പോ മനസ്സ് വല്ലാതെയാകുന്നു” , ‘തണല്‍ നല്‍കാന്‍ കഴിയുന്നിടത്തോളം കാലം വില കാണും. അതു കഴിയുമ്പോള്‍ ഒഴിവാക്കപ്പെടും അതിപ്പോ മനുഷ്യനായാലും മരങ്ങളായാലും. എന്നിങ്ങനെ പോവുന്നു കമന്റ്.

എന്നാല്‍ ഒരാള്‍ ഇതിന്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് രംഗത്ത് എത്തി. ‘പ്രീയപ്പെട്ടവരെ ഞാന്‍ ഒരു ചാലക്കുടിക്കാരന്‍ ആണ്. ഈ വാഹനം 2018ലെ പ്രളയത്തില്‍ അവരുടെ വീട്ടില്‍ വച്ചു വെള്ളത്തില്‍ മുങ്ങിയത് ആണ്. പിന്നെ അവര്‍ അത് മൊത്തം നഷ്ടത്തില്‍ വില്‍ക്കുകയായിരുന്നു. വാഹനം വാങ്ങിച്ച ആളുകള്‍ ഇപ്പോഴും ആര്‍ സി ചേഞ്ച് ചെയ്യാതെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. നമ്മള്‍ സത്യം അറിയാതെ ആരെയും കുറ്റം പറയരുത്’, ‘ഈ വാഹനം പ്രളയ ശേഷം വിറ്റതാണ്. പുതിയ ഉടമ ആര്‍ സി മാറ്റാതെ ഉപയോഗിച്ചിരുന്നു. പിന്നീട് മറ്റൊരു കേസ് ആയത്രെ. ഇപ്പോള്‍ ചേരാനല്ലൂര്‍ സ്റ്റേഷനില്‍. ഒരുപക്ഷെ സ്റ്റേഷനില്‍ ലേലം ഉണ്ടാവുമ്പോള്‍ ചിലപ്പോള്‍ വേണേല്‍ വാങ്ങാന്‍ സാധിക്കും. അന്വേഷിച്ച് നോക്കുക’ എന്നാണ് ഈ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് പറയുന്നത്.

 

 

 

Advertisement