ചെന്നൈ: രജനീകാന്തിന്റെ മാസ് ചിത്രം ‘പേട്ട’ ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് ചിത്രത്തിന്റെ സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്നാണ് കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററില്‍ കുറിച്ചത്. ‘പേട്ട’ സിനിമ കാത്തിരിക്കുന്ന എല്ലാവരോടുള്ള സ്നേഹവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്
തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്വന് വിജയ് സേതുപതിയാണ് വേഷമിടുന്നത്.
ഒരുപാട് നാളുകള്‍ക്കു ശേഷം തീയേറ്ററിലിരുന്ന് കയ്യടിക്കുകയും ആര്‍പ്പവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസന് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
അതേ സമയം തമിഴ്നാട്ടിലെ വെല്ലൂരിൽ രജനികാന്ത് – അജിത്ത് ആരാധകർ തമ്മിൽ സംഘർഷം. സംഘര്‍ഷത്തിനിടെ രണ്ടാളുകൾക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരുന്നു. ഇരു ചിത്രങ്ങളുടെയും പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
അജിത്ത് ചിത്രമായ വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്നാട്ടിലെ കാഠ്പാഠിയില്‍ മകന് അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്.