ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിക്കാനെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു രജനികാന്തിന്റെ 2.0. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോയത് ആരാധകരെ നിരാശയിലാക്കിയിരുന്നു.
എന്നാല്‍ പൊങ്കലിന് മുന്നോടിയായി റിലീസിനെത്തിയ രജനികാന്ത് ചിത്രം പേട്ട ആരാധകരെ ത്രസിപ്പിച്ചുമുന്നേറുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം പേട്ടയിലൂടെ പഴയ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
അതേ സമയം അജിത്ത് നായകനായി അഭിനയിച്ച വിശ്വാസം എന്ന ചിത്രം ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. രണ്ട് സിനിമകളും തമ്മില്‍ ബോക്‌സോഫീസില്‍ പൊരിഞ്ഞ യുദ്ധമാണ് നടക്കുന്നതെങ്കിലും തലൈവരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ആക്ഷന്‍ ചിത്രമാണ് പേട്ട. പൊങ്കലിന് മുന്നോടിയായി ജനുവരി പത്തിനായിരുന്നു പേട്ട റിലീസ് ചെയ്തത്.
സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മച്ചിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.
റിലീസിനെത്തിയത് മുതല്‍ തമിഴ്‌നാടും കേരളവുമടക്കമുള്ള സെന്ററുകളില്‍ വമ്പന്‍ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്.
പൊതുവേ തമിഴ് ചിത്രങ്ങളെല്ലാം തന്നെ വലിയ പ്രധാന്യത്തോടെയാണ് കേരളത്തില്‍ റിലീസിനെത്തുന്നത്. പേട്ടയ്ക്കും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
ഫോറം കേരള പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം തിരുവനന്തപരും പ്ലെക്‌സസില്‍ നിന്നും നാല് ദിവസം കൊണ്ട് 44.73 ലക്ഷമാണ് പേട്ട വാരിക്കൂട്ടിയത്.
ഈ വര്‍ഷം ഇവിടെ നിന്നും ഇത്രയധികം കളക്ഷന്‍ നേടുന്ന മറ്റൊരു സിനിമ ഇല്ലെന്ന് പറയാം. അതേ സമയം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ പേട്ട പതുക്കെയുള്ള ഓട്ടമാണ്. മൂന്ന് ദിവസം കൊണ്ട് 14 ലക്ഷത്തിലെത്താനേ സിനിമയ്ക്ക് കഴിഞ്ഞിരുന്നുള്ളു.
തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും വിശ്വാസം ആദ്യദിനം 26 കോടി നേടിയപ്പോള്‍ പേട്ട 23 കോടിയായിരുന്നു സ്വന്തമാക്കിയത്. മൂന്ന് കോടിയുടെ കുറവാണ് പേട്ടയ്ക്കുള്ളത്.
എന്നാല്‍ ആഗോള ബോക്‌സോഫീസില്‍ തരംഗമായത് പേട്ട തന്നെയാണ്. യുഎസില്‍ റിലീസിംഗ് തിയറ്ററുകളുടെ എണ്ണത്തില്‍ പേട്ട വളരെ വലിയ ഉയരത്തിലാണ്.
ഇത് കളക്ഷനിലും കാണമായിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ പേട്ട സ്വന്തമാക്കിയത് 48 കോടിയായിരുന്നു. അജിത്തിന്റെ വിശ്വാസം നേടിയത് 43 കോടിയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
രജനികാന്ത് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വകയാണ് ഇപ്പോള്‍ ബോക്‌സോഫീസില്‍ നിന്നും വരുന്നത്. ആഗോള ബോക്‌സോഫീസില്‍ 100 കോടിയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയത്.
നാല് ദിവസം കൊണ്ടാണ് പേട്ട ഈ നേട്ടത്തിലെത്തിയത്. അതേ സമയം അജിത്തിന്റെ വിശ്വാസം അ്ഞ്ചാം ദിവസമാണ് ഈ നേട്ടത്തിലെത്തിയത്. നാല് ദിവസം കൊണ്ട് പേട്ട 111.35 കോടി നേടിയപ്പോള്‍ വിശ്വാസത്തിന് ലഭിച്ചത് 97.50 കോടിയായിരുന്നു.
രജനികാന്ത് ചിത്രം പേട്ടയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുലല്‍മാജിക് ഫ്രെയിംസും സംയുക്തമായാണ് നിര്‍വഹിക്കുന്നത്.
അതിനാല്‍ സരിത തിയറ്ററില്‍ നടത്തിയ പേട്ടയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ പൃഥ്വിരാജും നടന്‍ മണികണ്ഠന്‍ ആചാരിയും എത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.