സംഘടന സംവിധായകൻ പീറ്റർ ഹെയ്ൻ മധുരരാജയുടെ പ്രീ ലോഞ്ച് പരിപാടിക്കിടെ മമ്മൂട്ടിയോട് ക്ഷമാപണം നടത്തി. എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഓപ്പണ്‍ വേദിയിൽ വച്ചാണ് അദ്ദേഹം മനസ് തുറന്നത്. ഏറെ പ്രയാസകരമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുവാൻ മമ്മൂട്ടിയെ ഏറെ കഷ്ടപ്പെടുത്തിയത് കൊണ്ടാണ് പീറ്റർ ഹെയ്ൻ ക്ഷമാപണം നടത്തിയത്.
നിലവിൽ ചെയ്ത ആക്ഷൻ രംഗങ്ങളെക്കാൾ മികച്ചതാകണം മധുരരാജയിലെ ആക്ഷനുകൾ എന്ന് എനിക്കും സംവിധായകൻ വൈശാഖിനും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് മമ്മൂട്ടി സാറിന് വളരെ കഠിനമായ ആക്ഷൻ രംഗങ്ങളാണ് നൽകിയത്. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകളും എടുത്തത്.
ഇതിനോടെല്ലാം അദ്ദേഹം സഹകരിച്ചു. ആരാധകർക്കു വേണ്ടിയാണല്ലോ ഇതെല്ലാം എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാർ…താങ്കളെ ബുദ്ധിമുട്ടിച്ചതിനു മാപ്പ്. ആരാധകർക്കു വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ഒരു താരത്തെ ലഭിച്ച നിങ്ങൾ ആരാധകർ വളരെ ഭാഗ്യവാന്മാരാണ്’. പീറ്റർ ഹെയ്ൻ പറഞ്ഞു.
അതേ സമയം കാത്തിരിപ്പിനൊടുവില്‍ മധുരരാജ ഇന്ന് റിലീസായി. വൈശാഖ് എന്ന നവാഗത സംവിധായകനെ കൈപിടിച്ചുയര്‍ത്തിയ മമ്മൂട്ടിക്ക് സംവിധായകന് നല്കുന്ന ഗുരുദക്ഷിണയായി കാണാം നമുക്ക് ഈ സിനിമയെ. അതേ, 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ പോക്കിരിരാജയിലെ ‘രാജ’ വീണ്ടും വന്നിരിക്കുകയാണ്.
വിഷുക്കാലം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഫാമിലി പ്രേക്ഷകരെ തന്നെയാണ് വൈശാഖ് ലക്ഷ്യമിടുന്നത്. വൈശാഖ് വീണ്ടും തെളിയിക്കുകയാണ് മാസ് സിനിമകളുടെ രാജാവാണ് താനെന്ന്.
മധുരരാജയില്‍ എടുത്ത് പറയേണ്ടത് മമ്മൂട്ടിയുടെ ആക്ഷന്‍ ആണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംഘട്ടന രംഗങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനത്തിന് വിധേയനാകേണ്ടി വന്നയാളാണ് അദ്ദേഹം.
തീയേറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടി ചിത്രം മധുരരാജ. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ചിത്രം ഒരു പോലെ കയ്യിലെടുത്തു. മാസ്സ് മസാല ജോണറില്‍ നല്ല സിനിമകളെടുക്കാനുള്ള മിടുക്ക് വൈശാഖ് ആവര്‍ത്തിച്ചു.
മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഫ്ലാഷ് ബാക്കിലൂടെ ആരംഭിക്കുന്ന ചിത്രം. തുടര്‍ന്ന് പാമ്ബിന് തുരുത്തിലേയ്ക്കുള്ള രാജയുടെ മാസ്സ് എന്‍ട്രിയോടെ സിനിമയുടെ രൂപവും ഭാവവും മാറുന്നു.