സോഷ്യൽ മീഡിയയിലെ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മിനിസ്ക്രീനിലോ ബിഗ് സ്ക്രീനിലോ മുഖം കാണിയ്ക്കാതെയാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. ടിക്ക്ടോക്കിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.
സ്വന്തം പേരിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ടിക്ക് ടേക്കിലൂടെയാണ് സൗഭാഗ്യയുടെ ഭർത്താവ് അർജുനും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. നർത്തകൻ കൂടിയ താരം വിവാഹത്തിന് ശേഷം അഭിനയത്തിൽ സജീവമാവുകയായിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അർജുൻ അഭിനയ രംഗത്തേയ്ക്ക് എത്തിയത്.
ALSO READ
സേഷ്യൽ മീഡിയയിൽ സജീവമാണ് സൗഭാഗ്യയും അർജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആവാറുമുണ്ട്. സൗഭാഗ്യയേയും അർജുനേയും പോലെ തന്നെ മകളും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങൾ സൗഭാഗ്യ തുടർച്ചയായി പങ്കുവെച്ചിരുന്നു. ഇതൊക്കെ നിമിഷനേരം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് സൗഭാഗ്യയുടെ പുതിയ വീഡിയോ ആണ്. ഒരു മാസം മുൻപ് ആയിരുന്നു സൗഭാഗ്യ പെർമെനന്റായി തലമുടി ഫിക്സ് ചെയ്തത്. മുടിവെച്ചതിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീണ്ടമുടിയെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ വെച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് താരം. ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു മാസം മുൻപ് ആണ് സൗഭാഗ്യ പെർമന്റ് ഹെയർ ഫിക്സിങ് ചെയ്തത്. എന്നാൽ കൃത്യം ഒരു മാസം കഴിയുമ്പോഴേക്കും വച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് . അതിന്റെ കാരണവും പുതിയ വീഡിയോയിൽ സൗഭാഗ്യ വ്യക്തമാക്കുന്നുണ്ട്. ആ മുടി വച്ചതിന് ശേഷമുള്ള പത്ത് ഗുണങ്ങളും, എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നതിന്റെ പത്ത് കുറവുകളും സൗഭാഗ്യ വീഡിയോയിൽ പറയുന്നുണ്ട്. ആദ്യം പറയുന്നത് ഗുണങ്ങൾ ആണ്. ഒരുപാട് കാലത്തെ ആഗ്രഹ സാഫല്യം എന്ന നിലയിലാണ് ഹെയർ ഫിക്സിങ് ചെയ്തത്. അത് ഞാൻ നന്നായി ആസ്വദിച്ചിരുന്നു. എന്റെ ശരീരത്തിന്റെ രൂപം വച്ച് നീണ്ട മുടി എന്തുകൊണ്ടും യോജിച്ചതാണ്. സ്വന്തം മുടി പോലെ എല്ലാ സ്റ്റൈലിലും കെട്ടാം. എല്ലാ ദിവസവും മുടിയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാൻ സാധിയ്ക്കും. തുടങ്ങി പത്തോളം ഗുണങ്ങൾ സാഭാഗ്യ പറഞ്ഞു.
സമയ കുറവാണ് മുടി എടുത്ത് മാറ്റാനുള്ള പ്രധാന കാരണമായി സൗഭാഗ്യ പറയുന്നത്. മുടി വയ്ക്കുമ്പോൾ വാവയ്ക്ക് രണ്ട് മാസം ആയിരുന്നു പ്രായം. പെർമനെന്റ് ഹെയർ ഫിക്സിങ് ആകുമ്പോൾ ചീകി ഒതുക്കാനും അതിന് വേണ്ട കെയർ നൽകാനും മണിക്കൂറുകൾ എടുക്കും. നാല് ലെയറും, 150 ഗ്രാം തൂക്കവും നീളവും കാരണം ഒരുപാട് സമയം വേണം. അത്രയും നേരം ഒന്നും ബേബിയെ എനിക്ക് തരില്ല. പിന്നെ ഹെയർ സ്റ്റൈൽ ലിമിറ്റഡ് ആണ്. എല്ലാ ദിവസവും തല കുളിക്കാൻ സാധിയ്ക്കില്ല. മൈഗ്രേന്റെ പ്രശ്നം ഉള്ളവരും സ്റ്റൈലിന് വേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇത് ചെയ്യേണ്ടെന്നും സൗഭാഗ്യ പറയുന്നു. മികച്ച പ്രതികരണമാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. നെഗറ്റീവ് തുറന്ന് പറയാൻ കാണിച്ച സൗഭാഗ്യയെ പ്രേക്ഷകർ പ്രശംസിക്കുന്നുമുണ്ട്.
ALSO READ
ഒരു നർത്തകി കൂടിയായ സൗഭാഗ്യ പ്രസവത്തിന് ശേഷം അധികം വൈകാതെ തന്നെ ഡാൻസ് ചെയ്ത് തുടങ്ങിയിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരമായാണ് വീണ്ടും ചുവടുവെച്ചതെന്ന് താരം പറഞ്ഞിരുന്നു. സിസേറിയനായിട്ടും അധികം ദിവസം കഴിയുന്നതിന് മുൻപ് ഡാൻസ് ചെയ്യുന്നത് ശരിയാണോയെന്ന് ചോദിച്ചവർക്ക് സൗഭാഗ്യ തന്നെ മറുപടിയേകിയിരുന്നു. സിസേറിയനെക്കുറിച്ചുള്ള ആശങ്കകൾ തുടക്കത്തിൽ അലട്ടിയിരുന്നുവെങ്കിലും മനസിലാക്കി കൈകാര്യം ചെയ്തതോടെ ആ ഭയം മാറിയെന്നായിരുന്നു താരം അതിനുള്ള മറുപടിയായി പറഞ്ഞത്.