റാമിന്റെ പേരന്‍പ് റിലീസ് ആകാന്‍ ഇനി ഒന്നര ദിവസം മാത്രം. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനു നിരൂപകരും പ്രേക്ഷകരും നല്‍കിയ പോസിറ്റീവ് റിവ്യൂസ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ഗോവയില്‍ ചിത്രം പ്രദര്‍ശിച്ചപ്പോള്‍ സിനിമയുടെ കഥയൊഴിച്ച് മറ്റെന്ത് വേണമെങ്കിലും എഴുതിക്കോളൂ എന്നായിരുന്നു സംവിധായകന്‍ റാം പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ എല്ലാവരും മാനിച്ചു. ഇപ്പോഴിതാ, പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ചിത്രത്തിനു നല്‍കിയ റേറ്റിംഗ് കണ്ട് അമ്ബരന്നിരിക്കുകയാണ് തമിഴ്സിനിമ ലോകം.
5ല്‍ 5ആണ് രമേഷ് ബാല പേരന്‍പിനു നല്‍കിയ റേറ്റിംഗ്. ഇതാദ്യമായാണ് രമേഷ് ഒരു ചിത്രത്തിനു മുഴുവന്‍ റേറ്റിംഗ് നല്‍കുന്നത്. റാമിന്റേയും മമ്മൂട്ടിയുടേയും മാസ്റ്റര്‍പീസ് ആണ് പേരന്‍പ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടത്തിയ പ്രിവ്യു ഷോ വന്‍ ഹിറ്റായിരുന്നു. മുതിര്‍ന്ന സംവിധായകരും താരങ്ങളും ചിത്രത്തെ കുറിച്ച് നടത്തിയ അഭിപ്രായങ്ങള്‍ ഒരു സിനിമ പ്രേമിയെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്നത് തന്നെയായിരുന്നു.
മമ്മൂട്ടിയുടെ, റാമിന്റെ, സാദനയുടെ മാസ്റ്റര്‍പീസ് ആണ് പേരന്‍പ് എന്ന് കണ്ടവര്‍ ഒന്നടങ്കം പറയുന്നു.