സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മമ്മൂട്ടി ചിത്രം പേരന്‍പ്തി യേറ്ററുകളിലെത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമാണിത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് തമിഴ് ലോകവും ഏറ്റെടുത്തിരിക്കുകയാണ്.
അമുദവനെന്ന ടാക്‌സീ ഡ്രൈവര്‍ക്ക് പുറമേ പാപ്പായുടെ അപ്പയായിട്ടുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടമാണ് ചിത്രത്തിലുടനീളം. ഇന്ന് പുലര്‍ച്ചെ മുതലേ തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. പലയിടങ്ങളിലും പ്രത്യേക ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരുന്നു.
ചിത്രം കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയത്തേക്കുറിച്ചാണ്. കഥാപാത്രമാകാന്‍ മറന്നവരാണ് ഇവര്‍ എന്ന് ഇതിനോടകം തന്നെ പ്രീമിയര്‍ ഷോ കണ്ട പലരും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അമിതപ്രതീക്ഷയുമായി ചിത്രം കാണാന്‍ പോയവര്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്.
ചിത്രം പലപ്പോഴും കണ്ണ് നനയിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ചിത്രം കണ്ടുകഴിഞ്ഞിറങ്ങുമ്ബോള്‍ കണ്ണിനേക്കാള്‍ കൂടുതല്‍ മനസ്സാണ് നിറഞ്ഞിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. സ്വാഭാവികത നിറഞ്ഞ ഭിനയത്തിലൂടെ അമുനവനേയും പാപായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ റാം എന്ന സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് നിസംശയം പറയാം.
പേരൻപിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
1. 10 വർഷത്തെ ഇടവേളക്കു ശേഷം മമ്മൂട്ടി തമിഴിൽ തിരിച്ചെത്തുന്നത് പേരൻപിലൂടെ
2. ട്രെയിലറിനും മേക്കിങ്ങ് വിഡിയോക്കും വന്‍ വരവേൽപ്
3. ചിത്രം ഒരുക്കിയത് പ്രശസ്ത സംവിധായകന്‍ റാം
4. ചിത്രീകരണം തുടങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം പേരന്‍പ് തിയറ്ററിൽ
5. നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി തന്നെ വേണമെന്ന തീരുമാനമാനത്തിൽ അദ്ദേഹത്തിന്റെ ഡേറ്റിനായി സംവിധായകൻ വര്‍ഷങ്ങള്‍ കാത്തിരുന്നു.
6. അമുദവനാകാൻ മമ്മൂട്ടി സമ്മതിച്ചിരുന്നില്ലെങ്കിൽ ചിത്രം വേണ്ടെന്ന് വെയ്ക്കുമായിരുന്നുവെന്ന് റാം
7. മമ്മൂട്ടി അവതരിപ്പിക്കുന്നത് അമുദവൻ എന്ന ടാക്സി ഡ്രൈവറെ
8. ഇതുവരെ മമ്മൂട്ടി പേരൻപിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നിര്‍മാതാവ്
9. കഥ ഇഷ്ടമായി, എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യാൻസാധിക്കില്ലെന്ന് മമ്മൂട്ടി
10. മമ്മൂട്ടിയുടെ മകളായി എത്തുന്നത് സാധന എന്ന 16 കാരി
11.സാധന അവതരിപ്പിക്കുന്നത് സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച പെൺകുട്ടിയെ
12. ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ നായിക ആകുന്ന തമിഴ് ചിത്രം, അഞ്ജലി അമീര്‍.
13. മാസ്സ് സിനിമ അല്ലാതിരുന്നിട്ടും പേരൻപിനായി തമിഴ്നാട് ഫാൻസ് പ്രവർത്തകർ രംഗത്ത്.
14. റിലീസിന് മുമ്പേ എല്ലാ ജില്ലയിലും തമിഴ് രസികർ മൻട്രം സംഘടിപ്പിക്കുന്ന ഫാൻസ് ഷോകൾ
15.ഫാൻസ് ഷോയുടെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് തമിഴ്നാട് ഗ്രാമവികസന മന്ത്രി എസ്.പി. വേലുമണി
16. ചെന്നൈയിലെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത് ചെന്നൈ എഫ്സിയിൽ ജോയിൻ ചെയ്ത ഫുട്ബോൾ താരം സി.കെ. വിനീത്
17. കൊച്ചിയില്‍ നടന്ന പ്രീമിയർ ഷോയിൽ പങ്കെടുത്തത് വൻ താരനിര
18. ലോകോത്തര നിലവാരമുള്ള ചിത്രത്തിൽ മമ്മൂട്ടി നായകനായത് അഭിമാനമെന്ന് സംവിധായകർ
19. റോട്ടര്‍ഡാം ചലച്ചിത്രമേളയിൽ ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍
20. ഷാങ്ഹായി ചലച്ചിത്രോല്‍സവത്തിലും അംഗീകാരം
21. ഇന്ത്യന്‍ പ്രീമിയര്‍ ഇത്തവണത്തെ ഗോവ ചലച്ചിത്രോത്സവത്തിൽ പനോരമ വിഭാഗത്തില്‍
22. ഗോവയില്‍ നടന്ന പേരന്‍പിന്റെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍
23. മമ്മൂട്ടിയുടെ അഭിനയം കണ്ട് കട്ട് പറയാൻ മറന്നെന്ന് കൊറിയോഗ്രാഫര്‍ നന്ദ