വളരെ ഫ്ളേോപ്പായ ഒരു പെണ്ണ് കാണൽ ചടങ്ങായിരുന്നു ഞങ്ങളുടേത്, പക്ഷേ അതായിരുന്നു ദൈവ നിശ്ചയം ; തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മ പുതുക്കി ഡിംപിൾ റോസ്

199

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത താരത്തിന്റെ വാർത്തകളും വിശേഷങ്ങളും അറിയാൻ ആരാധകർ എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബവിശേഷങ്ങൾ ഡിംപിൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മകന്റെ ജനനവും തുടർന്നുള്ള സംഭവങ്ങളും അടുത്തിടെയാണ് ഡിംപിൾ ആരാധകരുമായി പങ്കുവെച്ചത്. തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മ പുതുക്കുകയാണ് ഇപ്പോൾ ഡിംപിൾ റോസ്. ഭർത്താവ് ആൻസൺ തന്നെ പെണ്ണുകാണാൻ വന്നപ്പോൾ ഉടുത്തിരുന്ന സാരി അപ്രതീക്ഷിതമായി കൈയിൽ തടഞ്ഞപ്പോൾ ആ പഴയസംഭവം ഓർമ്മ വന്നതായും പ്രേക്ഷകരോട് അതിന്റെ ഓർമ്മകൾ പങ്കുവെക്കാൻ താത്പര്യപ്പെടുന്നതായും ഡിംപിൾ പറയുന്നു. സാരി ഉടുത്ത് സുന്ദരിയായ ഡിംപിൾ ഒപ്പം ലളിതമായി എങ്ങനെ മേക്കപ്പ് ചെയ്യാമെന്നും ആരാധകർക്ക് പഠിപ്പിച്ചു കൊടുക്കുകയാണ്.

Advertisements

ALSO READ

ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിന്റെ സ്വഭാവം ആനയുടേതിന് സമം, ഡോക്ടർ റോബിന് ഓന്തിന്റെ സ്വഭാവം : വീട്ടിലെ മത്സരാർഥികളുടെ സ്വഭാവത്തെ മൃഗങ്ങളുമായി താരതമ്യപ്പെടുത്തി ബ്ലെസ്ലി

ഡിംപിളിനെ ആദ്യമായി പെണ്ണുകാണാൻ വന്നത് ആൻസണായിരുന്നു. അക്കാര്യത്തെക്കുറിച്ച് ഡിംപിൾ പറയുന്നതിങ്ങനെ:’ ആൻസൺ ചേട്ടനാണ് എന്നെ ആദ്യമായി പെണ്ണുകാണാനായി വന്നത്. ആകെ മൂന്നു പെണ്ണ് കാണൽ ചടങ്ങുകളേ എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളൂ. പക്ഷെ, കറങ്ങിത്തിരിഞ്ഞ് അദ്ദേഹം തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അതായിരിക്കാം ഈശ്വരനിശ്ചയവും. ഞങ്ങൾ രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അച്ഛൻ, അമ്മ, ചേട്ടൻ എന്നിവർ മാത്രമായിരുന്നു എന്റെ ലോകം. പക്ഷെ, ആൻസൺ ചേട്ടൻ അനേകം സുഹൃത്തുക്കളുണ്ട്. അവർക്കായി എന്തും ചെയ്യും. അവരും അതുപോലെ ഏതു കാര്യത്തിനും സഹായിക്കും. അന്ന് പെണ്ണുകാണാൻ വന്നപ്പോൾ സംസാരിച്ചതൊക്കെ ഇന്നും ഓർമ്മയുണ്ട്.’ ഡിംപിൾ റോസ് പറയുന്നു.

വിവാഹശേഷം അഭിനയരംഗത്തുനിന്നും പിൻവാങ്ങിയ ഡിംപിളിന്റെ യൂട്യൂബ് ചാനലിന് വലിയ തോതിൽ പ്രേക്ഷകരുണ്ട്. മകന്റെ ജനനശേഷമുള്ള നിരവധി വീഡിയോകൾ ഡിംപിൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് നടി അമ്മയാകുന്നത്. കഴിഞ്ഞ വർഷം രണ്ട് ഇരട്ട ആൺകുട്ടികൾക്ക് ജന്മം കൊടുത്തെങ്കിലും അതിൽ ഒരാളെ നഷ്ടപ്പെടുകയായിരുന്നു. സങ്കീർണ്ണത നിറഞ്ഞൊരു പ്രസവമാണ് തന്റേതെന്ന് നടി സൂചിപ്പിച്ചിരുന്നു. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലെ ഇരട്ടകളിൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതായും, ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇരട്ടകളിൽ ഒരാൾ മരിച്ച് പോയെന്നും അവനെ ഒരു നോക്ക് പോലും തനിക്ക് കാണാൻ സാധിച്ചിട്ടില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഒപ്പം അന്ന് നടന്ന സംഭവങ്ങൾ എന്താണെന്നും വീഡിയോകളിലൂടെ ഡിംപിൾ റോസ് വ്യക്തമാക്കുന്നുണ്ട്.

ALSO READ

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്, എന്നാൽ ‘അമ്മ’ അതിൽനിന്നൊന്നും പഠിച്ചില്ല ; എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ടെന്ന് അർച്ചന കവി

പ്രസവത്തിന് ശേഷം തനിക്കുണ്ടായ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചും നടി വീഡിയോകൾ ചെയ്തിരുന്നു. പ്രസവശേഷമുള്ള ഡയറ്റ്, വെയിറ്റ് ലോസ് ഡയറ്റ് തുടങ്ങി സ്ത്രീകൾക്ക് പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ ഡിംപിൾ തുടർന്നും വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. മകന് പൂർണ്ണ ആരോഗ്യം കൈവന്നതിനുശേഷമുള്ള വീഡിയോകളും ഡിംപിൾ ചെയ്തിട്ടുണ്ട്. മകനെ പുറംലോകത്തിന് പരിചയപ്പെടുത്തി ചെയ്ത ഡിംപിളിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണി സീരിയൽ നടി മേഘ്ന വിൻസെന്റിനെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞു. ഡോൺ പിന്നീട് ഡിവൈനെ വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകനുണ്ട്. ഇപ്പോൾ ഡിംപിളിനു കൂടി ഒരു മകൻ പിറന്നതോടെ കുടുംബത്തിൽ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്. ഡിവൈനും ഡിംപിളിന്റെ അമ്മയും യൂട്യൂബിലൂടെ വീഡിയോ അവതരിപ്പിക്കാറുണ്ട്. കുടുംബവുമൊത്ത് ചെയ്യുന്ന മിക്ക വീഡിയോകളും യൂട്യൂബിൽ ഹിറ്റാകാറുമുണ്ട്.

Advertisement