സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കുന്നവരാണ് ഇന്ന് നമ്മള്‍. എല്ലാത്തിനെയും കണ്ണുമടച്ച് വിശ്വസിക്കുന്ന നമ്മള്‍ അത് ശരിയാണോ തെറ്റാണോയെന്ന് അന്വേഷിക്കാതെ ഷെയര്‍ ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകളിലൂടെ ജീവിതം നഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. നഗ്‌ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അത് താനല്ലെന്ന് തെളിയിക്കാന്‍ കോടതി കയറി ഇറങ്ങിയ ഒരു വീട്ടമ്മയുടെ വാര്‍ത്ത നമ്മള്‍ കണ്ടതാണ്.
സമൂഹമാധ്യമങ്ങള്‍ മൂര്‍ച്ചയേറിയ ഇരുതലവാള്‍ ആണെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുകയാണ് യുവേര്‍സ് ഷെയിംഫുളി എന്ന തമിഴ് ഹ്രസ്വചിത്രം.
സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകളിലൂടെ ജീവിതം നഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ ചിത്രം സമര്‍പ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ എന്നും സംഭവിക്കുമ്പോള്‍ യുവേര്‍സ് ഷെയിംഫുളി എന്ന ഹ്രസ്വചിത്രം നമ്മളെ ചിന്തിപ്പിക്കുന്നു.
യാത്രക്കാരിയായി എത്തുന്ന പെണ്‍കുട്ടിയുടെ വ്യാജപരാതിയെ തുടര്‍ന്ന് ജീവിതം നഷ്ടമാകുന്ന ഒരു ക്യാബ്
ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കഥാഗതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
സൗന്ദര്യ ബാല നന്ദകുമാര്‍ ആണ് പ്രധാനവേഷത്തില്‍ എത്തുന്നത്. വിഘ്‌നേശ് കാര്‍ത്തിക്, മാധവി പി.കെ. എന്നിവരാണ് മറ്റുതാരങ്ങള്‍. വിഘ്‌നേശ് കാര്‍ത്തിക് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും.