മലയാളികളുടെ പ്രിയ താരം പേര്‍ളി മണിയുടെയും മലയാളം തമിഴ് സീരിയല്‍ നടനുമായി ശ്രീനിഷും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു.
മലയാളത്തിലെ ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരജോടികളായിരുന്ന ഇവരുടെ വിവാഹനിശ്ചയം വര്‍ണ്ണാഭമായ ആഘോഷത്തോടെയാണ് കഴിഞ്ഞത്.
വിവാഹനിശ്ചയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഇവരുടെ വീഡിയോ ആണ് ഇപ്പോള്‍ വെെറലായിക്കൊണ്ടിരിക്കുന്നത്.
ധനുഷിന്റെ പുതിയ സിനിമയായ മാരിയിടെ ‘റൗഡി ബേബി’ എന്ന പാട്ടില്‍ ചുവടുവയ്ക്കുന്ന പേര്ളിയുടെ ശ്രീനിഷിന്റെയും വീഡിയോ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്രെടുത്തിരിക്കുന്നത്.
നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.ടെലിവിഷന്‍ ഷോയിലൂടെ അറിയപ്പെട്ട ഇവരുടെ വിവാഹം ആകാംക്ഷയോടെയാണ് ആരാധകര്‍ കണ്ടിരുന്നത്.
ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.