അത് ഇഷ്ടം ആണെങ്കില്‍ അതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കില്ല; തന്റെ പുതിയ വിശേഷവുമായി പേളി മാണി

120

ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തുടങ്ങുന്നത്. പിന്നീട് പുറത്ത് വന്നശേഷവും ആ ബന്ധം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ഇവര്‍. ഒടുവില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇവരുടെ ആദ്യ മകള്‍ നിലയുടെ വരവ് താരങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരങ്ങള്‍. ആദ്യത്തെ ഗര്‍ഭവിശേഷം പേളി പങ്കുവെച്ചിരുന്നു.

രണ്ടാമത്തെ കുഞ്ഞിനേയും ഞങ്ങള്‍ സന്തോഷത്തോടെ പ്ലാന്‍ ചെയ്തത് തന്നെയെന്ന് പേളി ഇപ്പോള്‍ പ്രതികരിച്ചു. ഇതിനോടകം തന്റെ നിരവധി ചിത്രം പേളി പങ്കുവെച്ചു. തനിക്ക് അറിയാം എന്റെ വയര്‍ ഇത്തിരി വലുതാണെന്ന്, എന്നാല്‍ ഒരിക്കലും തനിക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികള്‍ അല്ലെന്നും പേളി മാണി പറയുന്നു. ചില സ്ത്രീകള്‍ക്ക് രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണി ആകുമ്പോള്‍ ഇത്തരത്തില്‍ വയര്‍ ആകാറുണ്ടെന്നും ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയായി പേളി പറഞ്ഞു.

Advertisements

Also Readഇത് എങ്ങനെ സംഭവിച്ചു, ലാലേട്ടന്‍ എവിടെ ; ആശയ്ക്കും കുടുംബത്തിനും ഒപ്പം സുചിത്ര

തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം പേളി മറുപടി പറഞ്ഞു. ഈ ഗര്‍ഭാവസ്ഥയില്‍ ജോലിയും ആരോഗ്യവും പരിപാലിക്കുന്നത് എങ്ങനെ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, നമ്മള്‍ക്ക് ഒരു കാര്യം ഇഷ്ടം ആണെങ്കില്‍ അതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മള്‍ ചിന്തിക്കുകയേ ഇല്ല എന്ന് ആയിരുന്നു പേളിയുടെ മറുപടി.


അതേസമയം അവതാരകയായി മിനിസ്‌ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്.

 

Advertisement