നീ നിന്റെ വീട്ടില്‍ പോയി കളിക്കെന്ന് പൊട്ടിത്തെറിച്ച് പേളി; നാട് മുഴുവന്‍ പാര്‍ട്ടിയും പബ്ബുമായി നടക്കുന്നവള്‍ക്ക് എന്ത് യോഗ്യത? മിനിമം ക്വാളിറ്റി വേണമെന്ന് ബഷീര്‍; അ ടി പിടി വൈറല്‍

31973

ബിഗ്‌ബോസ് ഷോ മലയാളത്തില്‍ എത്തിയപ്പോള്‍ ആദ്യം പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് പലരും ആരാധകരായി മാറുകയായിരുന്നു. വ്യത്യസ്തമായ ഈ റിയാലിറ്റി ഷോ നിരവധി താരങ്ങള്‍ക്കാണ് ജന്മം നല്‍കിയത്.

കൂടാതെ ഈ ഷോയില്‍ നിന്നും താരമായവര്‍ക്ക് പുറമെ ജീവിതം കണ്ടെത്തിയവരും ഉണ്ട്. ഇത്തരത്തില്‍ സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്തുകയായിരുന്നു പേളി മാണിയും ശ്രീനിഷും. ഇരുവരും 2018ലെ ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.

Advertisements

2018ല്‍ ആരംഭിച്ച ബിഗ്‌ബോസ് ഷോ നാലാമത്തെ സീസണില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടെ ഒന്നാം സീസണിലെ പ്രിയപ്പെട്ട താരങ്ങളുടെ പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് ചിലര്‍.

ഒന്നാം സീസണില്‍ മത്സരാര്‍ത്ഥികളായിരുന്ന പേളി മാണിയും ബഷീര്‍ ബഷിയും തമ്മില്‍ നടന്ന തര്‍ക്കമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആദ്യം പേളിയും അനൂപ് കൃഷ്ണനും തമ്മിലാണ് തര്‍ക്കിക്കുന്നത് എങ്കിലും പിന്നീട് ഈ വാക്കേറ്റം ബഷീര്‍ ബഷിയിലേക്കും എത്തുകയായിരുന്നു.

ALSO READ- തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഇരുത്തി മകളെ മുദ്ര പഠിപ്പിച്ച് നടി ശോഭന; അമ്മയോട് ചേര്‍ന്നിരുന്ന് മുദ്ര പഠിക്കുന്ന സന്തോഷത്തില്‍ നാരായണിയും; വൈറലാവുന്നു

പിന്നീട് കാണുന്നത് പേളിയും ബഷിയും തമ്മി ലടിക്കുന്നതാണ്. പേളിയുടെ സ്വന്തം കാര്യം നോക്കണമെന്നും ആര്‍ക്കുവേണ്ടിയാണു ഈ വക്കാലത്ത് കൊണ്ട് വന്നതെന്നുമാണ് അനൂപ് കൃഷ്ണന്‍ ചോദിക്കുന്നത്.

നമ്മള്‍ക്ക് ഉള്ള എന്താണ് അവള്‍ക്ക് ഇല്ലാത്തതെന്ന് ഹിമയെ കുറിച്ച് പേളിയോട് ചോദിക്കുകയാണ് അനൂപ്. പിന്നെ ബഷീറും പേളിയും തമ്മില്‍ വഴക്കടിക്കുകയും ചെയ്യുന്നുണ്ട്.

ഈ സംഭവത്തിന് ശേഷം പേളി വിഷമിച്ചിരിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രീനിഷ് ആശ്വസിപ്പിക്കാനായി എത്തുകയും ചെയ്യുന്നുണ്ട്. ഈ സമയത്താണ് ബഷീര്‍ ബഷി എത്തി നിനക്ക് സംസ്‌കാരം ഉണ്ടോ എന്ന് പേളിയോട് ചോദിക്കുന്നത്.

നീ തരത്തില്‍ പോയി കളിയ്‌ക്കെന്ന് ബഷീര്‍ ബഷി പറയുമ്പോള്‍ നീ നിന്റെ വീട്ടില്‍ പോയി കളിയ്‌ക്കെന്നാണ് പേളി തിരിച്ചടിച്ചത്. ഇതോടെ എന്റെ വീട്ടുകാരെ പറയാന്‍ നില്‍ക്കരുത് നീ എന്നാണ് ബഷി ചൂടാകുന്നത്.

ALSO READ- സാരിയിൽ അന്യായ ലുക്കിൽ മാളവിക മേനോൻ, മനംമയക്കുന്ന വശ്യ സൗന്ദര്യം എന്ന് ആരാധകർ…

തര്‍ക്കം മുറുകിയതോടെ സാബുമോന്‍ അടക്കമുള്ള മത്സാര്‍ത്ഥികള്‍ എത്തുന്നുണ്ട്. ഇതോടെ നാട് മുഴുവന്‍ പാര്‍ട്ടിയും പബ്ബുമായി നടക്കുന്നവള്‍ക്ക് എന്ത് യോഗ്യത ഉണ്ട് എന്റെ വീട്ടുകാരെ പറയാന്‍ എന്നാണ് ബഷീര്‍ വിഷമത്തോടെ പറയുന്നത്.

ഒരു മിനിമം ക്വാളിറ്റി വേണം എന്റെ വീട്ടുകാരെ പറയാന്‍ എന്നും എന്നെ കൊണ്ട് ഒന്നും പറയിക്കരുതെന്നും ബഷീര്‍ പറയുകയാണ്. പിന്നാലെ പൊട്ടിക്കരയുകയാണ് ബഷി.

ഇങ്ങനൊരാളോടും താന്‍ പെരുമാറില്ലെന്നും ഇങ്ങനെ ഒരു സ്ത്രീയും പെരുമാറരുതെന്നും അവള്‍ എന്റെ പേര് നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ എനിക്ക് നല്ല വിഷമം ഉണ്ടെന്നും ബഷി പറയുകയാണ്. ഇവിടെ നിന്നും പോകണം തനിക്ക് പോകണമെന്ന് പറഞ്ഞ് കരയുന്ന ബഷീറിനോട് സാബു ൃ, അതാണ് അവരുടെ ലക്ഷ്യമെന്നാണ് മറുപടി നല്‍കുന്നത്.

അതേസമയം, കഠിനാധ്വാനവും ദൈവഭയവും കൊണ്ട് ഇവിടം വരെ എത്തിയ ബഷീര്‍ എവിടെ കിടക്കുന്നു അവള്‍ എവിടെ കിടക്കുന്നു എന്നാണ് അനൂപ് താരത്തെ ആശ്വസിപ്പിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തിറക്കിയ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

Advertisement