ആരാധകര്‍ ഏറെയാണ് പേളി മാണിയ്ക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞ് നിത്താരക്കൊപ്പം ആദ്യ ഫ്ലൈറ്റ് യാത്ര നടത്തിയ സന്തോഷം ആണ് പേളി പങ്കുവെച്ചത്.
ഇത്തവണ ശ്രീനിയും നിലയും ഇല്ലാതെ അമ്മയും മകളും ആണ് യാത്ര ചെയ്തത്. ബാംഗ്ലൂര്‍ പോകുന്ന യാത്രയുടെ വിശേഷങ്ങള്‍ ആണ് പേളി പങ്കുവെച്ചത്. അതേസമയം ശ്രീനി ശബരിമലക്ക് പോകാന്‍ മാലയിട്ടതാണെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ ഞാനും ഇപ്പോള്‍ വെജിറ്റേറിയന്‍ ആണ് കഴിക്കുന്നത്.
വേറെ ഒരു മുറിയിലെ തറയില്‍ പായ വിരിച്ചിട്ടാണ് ശ്രീനി ഉറങ്ങുന്നത്. വീട്ടില്‍ എല്ലാവരും ഇപ്പോള്‍ വെജിറ്റേറിയന്‍ ആണ് കഴിക്കുന്നത്. നിത്താരയ്ക്ക് വേണ്ടിയാണ് ഈ വ്രതം ശ്രീനി എടുക്കുന്നത്.
കുഞ്ഞിനെ ഗര്‍ഭിണി ആയിരുന്ന സമയത്ത് ആദ്യത്തെ സ്കാനിങ്ങിനു പോയി ആദ്യ ഹേര്‍ട്ട് ബീറ്റ് കേട്ട ദിവസം ഞാനും ശ്രീനിയും നല്ല ടെന്ഷനില് ആയിരുന്നു. അന്ന് ശ്രീനി എന്നോട് പറയാതെ തന്നെ ഈ നേര്‍ച്ച നേര്‍ന്നതാണ്.
ജനുവരി ആയപ്പോള്‍ ആണ് എന്നോട് പറയുന്നത്. അപ്പോഴാണ് ഇത് ഇത്രയും സീരിയസ് ആണെന്ന് എനിക്ക് മനസിലായത്. അതുകൊണ്ട് ഞാനും ശ്രീനിയെ എന്നെകൊണ്ട് പറ്റുന്ന പോലെ സപ്പോര്‍ട്ട് ചെയ്യുകയാണ്’ എന്നാണ് പേളി പറഞ്ഞത്.