വീട്ടിലെ മറ്റൊരു തിരക്കേറിയ ദിനം, ചിത്രത്തില്‍ എത്ര കുട്ടികളുണ്ടെന്ന് പറയാമോ; പേളി മാണിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയായി

103

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പേളിയും കുടുംബവും , ഇതിനിടെ താരം പങ്കിട്ട ചിത്രം ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

ചിത്രം വളരെ സിമ്പിൾ ആണ് എന്നാൽ അതിന് പേളി നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരെയടക്കം ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. നില ബേബിക്കും പേളിയുടെ സഹോദരി റെയ്ച്ചലിന്റെ മകൻ റെയാനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘വീട്ടിലെ മറ്റൊരു തിരക്കേറിയ ദിനം, ഈ ചിത്രത്തിൽ എത്ര കുട്ടികളുണ്ടെന്ന് പറയാമോ?’ എന്നാണ് പേളി നൽകിയ ക്യാപ്ഷൻ. പിന്നാലെ നിരവധി കമന്റാണ് ഇതിന് താഴെ വന്നത്.

അതേസമയം ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.

 

Advertisement