മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. സോഷ്യല്‍ മീഡിയയില്‍ സജീവമായി പേളി കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
ഇന്ന് രണ്ട് പെണ്‍മക്കളുടെ അമ്മ കൂടിയാണ് പേളി. ഈ അമ്മ റോള്‍ താരം എത്രത്തോളം ആസ്വദിക്കുന്നുണ്ട് എന്നത് പേളി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. പേളിയുടെ ഇളയ മകളായ നിറ്റാരയുടെ ഫോട്ടോഷൂട്ട് ചിത്രമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ നിറ്റാരയെ കുറിച്ച് പേളി മാണി കുറിച്ചിരിക്കുന്നതാണ് വൈറലാകുന്നത്. ‘കുഞ്ഞുങ്ങള്‍ കൊച്ച് മാലാഖമാരാണ്, ജീവിതം എത്ര വിലപ്പെട്ടതാണെന്ന് നമ്മളെ പഠിപ്പിക്കുന്നത് അവരാണ്’ എന്നാണ് പേളി പറയുന്നത്.
കഴിഞ്ഞ ദിവസം പങ്കുവെച്ച നിറ്റാരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ബിഹൈന്‍ഡ് ദി സീന്‍ എന്ന രീതിയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ ഓരോ ഭാവത്തിനും നോട്ടത്തിളുമെല്ലാം നിലുബേബിയെ പോലുണ്ടെന്നാണ് ആരാധകരുടെ കമന്റ്.