‘നാല് ട്യൂബ് ലൈറ്റുകള്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല ലാലേട്ടന്റെ ഒടിയന്‍’; കിടിലിന്‍ പ്രതികരണവുമായി പേളി മാണി

60

ഇന്നോവരെ മലയാളത്തില്‍ ഒരു സിനിമയ്ക്ക് നേരോയും ഉണ്ടാവാത്ത തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ് നേരിട്ട ചിത്രമാണ് ഒടിയന്‍.

റിലീസ് ചെയ്ത ആദ്യദിനം വളരെ മോശം പ്രചാരണങ്ങളാണ് ചിത്രത്തിന് നേര്‍ക്കുണ്ടായത്. ഇപ്പോള്‍ കുടുംബപ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തുകഴിഞ്ഞു.

Advertisements

ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയരുന്ന ഡീഗ്രേഡിംഗിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും അവതാരികയുമായ പേളി മാണി.

സിനിമ കണ്ടുവെന്നും ഇങ്ങനെ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് നശിപ്പിക്കേണ്ട സിനിമയല്ല ഒടിയനെന്നും പേളി പറയുന്നു.

ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പേളി നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചത്.

ലൈക്കിനും ഷെയറിനും വേണ്ടിയാണ് പലരും നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യുന്നത്. ഇത്തരം പ്രവണത ഒഴിവാക്കേണ്ടതാണ്.

ഏത് സിനിമ വന്നാലും ആദ്യ ദിനത്തില്‍ത്തന്നെ പോയി റിവ്യൂ ഇട്ട് കുളമാക്കരുത്. അതിന് കഴിവുള്ളവര്‍ വേറെയുണ്ട്. തനിക്ക് ഇതുവരെ ഒരു സിനിമ കണ്ടിട്ടും പൈസ പോയെന്ന തോന്നുലുണ്ടായിട്ടില്ല.

മോഹന്‍ലാലിന്റെ ബ്രില്യന്റ് സിനിമയാണിതെന്നും മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമായി. നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല എന്ന ഡയലോഗാണ് തനിക്കും വിമര്‍ശകരോട് പറയാനുള്ളതെന്നും’ പേളി വീഡിയോയില്‍ പറയുന്നു.

നിങ്ങളോട് ഇത് പറയാനുള്ള സ്വാതന്ത്രം എനിക്ക് ഉണ്ടെന്നാണ് കരുതുന്നതെന്നും ഞാന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് തുറന്ന് പറയാമെന്നും പേളി വീഡിയോയില്‍ പറയുന്നു.

സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും പേളി വീഡിയോയില്‍ പറയുന്നു.

ഒടിയനെതിരെ റിലീസ് ദിനം സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ് തന്നെയാണ് നടന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ഒടിയനെതിരെ പോസ്റ്റുകളുമായെത്തിയത്.

വിമര്‍ശകരുടെ വായടപ്പിച്ച് മൂന്നു ദിവസം കൊണ്ട് 60 കോടി രൂപ് ചിത്രം നേടി. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ഇതോടെ ഒടിയന്റെ പേരിലായി.

Advertisement