വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ശ്രീനിഷിന്റെ പ്രിയ കാമുകിയാണ് ദീപ്തി. പ്ലസ് ടു കാലഘട്ടത്തിലാണ് അവര്‍ പ്രണയത്തിലാവുന്നത്. തീര്‍ത്തും അവിചാരിതമായി ശ്രീനിഷിന്റെ ചാറ്റ് ബോക്‌സില്‍ അവളുടെ സന്ദേശം വന്നു.
പേളിയുടെ പക്കല്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിച്ചിട്ടും ശ്രീനിഷിന്റെ കയ്യില്‍ നിന്നും ലാപ്‌ടോപ്പ് പിടിച്ചു വാങ്ങി പേളി കാര്യം കണ്ടു പിടിച്ചു. ഇപ്പോള്‍ ഒരിക്കല്‍ കൂടി അവള്‍ കാണാന്‍ വന്നാല്‍. എന്തായിരിക്കും പേളിയുടെ മറുപടി.
ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയില്‍ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്.
മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരില്‍ വെബ് സീരീസും തുടങ്ങി. സീരീസിലെ നാലാമത് എപ്പിസോഡിലാണ് ശ്രീനിഷിന്റെ കാമുകി വരുന്ന സന്ദര്‍ഭം പേളി കൈകാര്യം ചെയ്യുന്നത്.
ദീപ്തി എന്ന കാമുകിയുടെ വേഷത്തില്‍ ദീപ്തി സതിയാണ് വരുന്നത്. ഒപ്പം ദീപ്തിയുടെ ഭര്‍ത്താവായി ഉണ്ണി ജോര്‍ജ്ജും വേഷമിടുന്നു.
ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു. ഇനി ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.