ശ്രീനീഷിനും പേര്‍ളി മാണിക്കും ഇത് മൂന്നാം മാസം!

59

മലയാളം ബിഗ്ബോസിനുശേഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകുക പേളി – ശ്രീനിഷ് ജോഡികളുടെ പ്രണയെത്തെക്കുറിച്ചാകും. അവരുടെ ഓരോ ചിത്രത്തിനും ഗംഭീര വരവേല്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും.

Advertisements

പ്രണയത്തിന്റെ മൂന്നാംമാസം ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് പുതിയ ചര്‍ച്ച. ആഘോഷ ചിത്രം ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പേളിയെ ചേര്‍ത്തുപിടിച്ച്‌ ‘എന്റെ ചുരുളമ്മയ്‌ക്കൊപ്പം മൂന്നാം മാസത്തെ ആനിവേഴ്‌സറി’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശ്രീനിഷ് ആരാധകര്‍ക്കു വേണ്ടി പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുള്ളത്. അതില്‍ ഒരാരാധകന്‍ ചോദിച്ചതിങ്ങനെ, ”പ്രണയം എവിടെവരെ ആയി ? കല്യാണമൊന്നുമില്ലേ?”. ‘ഞങ്ങള്‍ കുറച്ചു പ്രണയിച്ചു നടക്കട്ടെ, കല്യാണം ഉടന്‍ ഉണ്ടാകും’ എന്നായിരുന്നു ശ്രീനിഷ് ഇതിന് മറുപടിയായി പറഞ്ഞത്.

പേളി-ശ്രീനിഷ് പ്രണയത്തെ ബിഗ്ബോസ് ജയിക്കാനുള്ള തന്ത്രമായി കണ്ടിരുന്നവരൊക്കെ ഇപ്പോള്‍ ഇവരുടെ വിവാഹവാര്‍ത്തയ്ക്കായാണ് കാത്തിരിക്കുന്നത്.

Advertisement