സോണി ലിവ് ഒടിടിയിലൂട മലയാളി പ്രേക്ഷകരിലേക്ക് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഈശോ’. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ ചുരുക്ക ചില കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്.ഒരു രാത്രിയില്‍ നടക്കുന്ന ക്രൈം ത്രില്ലര്‍ മൂവിയാണ് ഈശോ.
അതേസമയം, ചിത്രം പ്രഖ്യാപിച്ചതുമുതല്‍ ഏറെ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. ചിത്രത്തിന്റെ പേരാണ് വിവാദത്തിന് കാരണമായത്. ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്.
ഒടുവില്‍ ചിത്രം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയതിന് പിന്നാലെ തന്റെ അഭിപ്രായം അറിയിച്ച് പി സി ജോര്‍ജ് രംഗത്തെത്തി.
ഈ ചിത്രത്തില്‍ ആദ്യം മുതല്‍ ഏറെ തര്‍ക്കം ഉള്ള ആളായിരുന്നു ഞാന്‍. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിര്‍ഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോള്‍ അന്ന് നാദിര്‍ഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായെന്നും പി സി പറയുന്നു.
കൂടാതെ, ഇന്നത്തെ തലമുറയിലെ മാതാപിതാക്കള്‍ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി തന്നെ ചിത്രത്തില്‍ പറയുന്നുണ്ട്. ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം,സിനിമ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസിലാകും എന്ന് തനിക്ക് ഉറപ്പായിരുന്നു എന്നാണ് നാദിര്‍ഷ പറയുന്നത്. ‘സത്യം മനസിലായപ്പോള്‍ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി’, – എന്ന് പിസിക്ക് മറുപടിയായി നാദിര്‍ഷ കുറിച്ചു.