അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താൽ 750 രൂപ കിട്ടും ; തന്നെ കൂടാതെ സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാർ ഉണ്ടായിരുന്നു : പഴയകാല ഓർമ്മകൾ പങ്കു വച്ച് ജയകൃഷ്ണൻ

106

നടൻ ജയകൃഷ്ണൻ ടെലിവിഷനിലേക്ക് എത്തുന്നത് ദൂരദർശനിലെ ഡോക്യുമെന്ററികൾക്ക് ശബ്ദം കൊടുത്താണ് . സിനിമയിലേക്ക് എത്താനുള്ള ഒരു കാരണം തന്റെ ശബ്ദം തന്നെയാണെന്നാണ് ജയകൃഷ്ണൻ പറയുന്നത്. സീരിയലുകളിൽ നിന്നും സിനിമയിലേക്ക് എത്തി നായകനായും വില്ലനായും വേഷമിട്ട താരമാണ് ജയകൃഷ്ണൻ.

സിനിമയിലേക്ക് എത്താൻ ശബ്ദമാണോ കാരണം എന്ന് ചോദിച്ചാൽ അതും ഒരു കാരണമായി എന്ന് മാത്രമേ പറയാനാവുകയുള്ളു എന്നാണ് ജയകൃഷ്ണൻ പറയുന്നത്. അതായിരിക്കാം ഒരു പക്ഷേ ഒരുപാട് കഥാപാത്രങ്ങൾ തേടി എത്താനുള്ള ഒരു കാരണം.

Advertisements

ALSO READ

ഒരു നടൻ മാത്രമാണ് എന്നോട് അങ്ങിനെ പറഞ്ഞത്, അതിൽ തനിയ്ക്ക് യാതൊരു സങ്കടവും തോന്നിയിട്ടില്ല : വ്യക്തമാക്കി ആനന്ദ് നാരായണൻ

കുറച്ച് ഡോക്യുമെന്ററികൾക്ക് താൻ ശബ്ദം കൊടുത്തിട്ടുണ്ട്. 1995-97 കാലഘട്ടത്തിലാണ് ദൂരദർശനിൽ ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്തിരുന്നത്. അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താൽ 750 രൂപ കിട്ടും. ചില ദിവസം രണ്ടും മൂന്നും ഡോക്യുമെന്ററി ഉണ്ടാകും.അന്ന് അടിപൊളിയായിരിക്കും.

തന്നെ കൂടാതെ സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാർ ഉണ്ടായിരുന്നു അവിടെ. അവർക്കൊന്നും കാര്യമായ വരുമാനം ഉണ്ടാവില്ല. മിക്കവരും പല ദിവസങ്ങളിലും പട്ടിണിയാണ്. തനിക്ക് വർക്കുള്ള ദിവസം ഞങ്ങൾ എല്ലാവരും കുശാലായി ഭക്ഷണം കഴിക്കും.

ALSO READ

വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക ; ഏത് പാമ്പാണെന്ന ട്രോളൻമാർ : ഗായത്രിയുടെ ഉണക്കമുന്തിരി പാട്ടിന് വൻ ട്രോൾ

അന്നത്തെ ആ കൂട്ടത്തിൽ നിന്ന് താൻ മാത്രമായിരുന്നു സിനിമയിലെത്തിയത് എന്നാണ് ജയകൃഷ്ണൻ പറയുന്നത്. അതേസമയം, മമ്മൂട്ടിയുടെ സിബിഐ 5ൽ ആണ് ജയകൃഷ്ണൻ ഇപ്പോൾ അഭിനയിക്കുന്നത്. ഒരു താത്വിക അവലോകനം എന്ന ചിത്രമാണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

 

Advertisement