സുന്ദർ ദാസിന്റെ സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കുബേരൻ. വിസി അശോക് രചന നിർവ്വഹിച്ച് ഈ ചിത്രത്തിൽ മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് ആണ് നായകനായി എത്തിയത്.
ദിലീപിനൊപ്പം ഹരിശ്രീ അശോകൻ, കലാഭവൻ മണി തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ഒരു പൊട്ടിച്ചിരിയോടെ കൂടി അല്ലാതെ കുബേരൻ മലയാളികൾക്ക് ഓർക്കാൻ കഴിയില്ല. അത്രയധികം തമാശകൾ നിറഞ്ഞ മനോഹരമായ ഒരു ചിത്രം തന്നെയായിരുന്നു കുബേരൻ.
അതിൽ ബാല താരങ്ങളായി എത്തിയ കുട്ടികൾ പോലും ഗംഭീര പ്രകടനം കാഴ്ച വച്ചു. രണ്ട് നായികമാർ ആയിരുന്നു ഈ സിനിമയിൽ ഉണ്ടായിരുന്നത്. മലയാളികളുടെ സ്വന്തം സംയുക്ത വർമ്മയും തെലുങ്ക് നടി ഉമാ ശങ്കരിയും ആയിരുന്നു ആ നായികമാർ. ഉമാ ശങ്കരിയുടെ ആദ്യത്തെ മലയാള ചിത്രമാണ് കുബേരൻ.
പ്രശസ്ത കന്നട സംവിധായകൻ രാജേന്ദ്ര ബാബു വിന്റേയും മലയാളത്തിലടക്കം അഭിനയിച്ച പ്രശസ്ത നടി സുമിത്രയുടെയും മകളാണ് ഉമാ ശങ്കരി. താരത്തിന്റെ സഹോദരി നക്ഷത്രയും സിനിമാ മേഖലയിൽ സജീവമായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും ഉമ തിളങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമ ഉപകേഷിച്ച് സീരിയലിലേക്ക് ചേക്കേറിയിരിക്കുകയാണ് ഉമ ശങ്കരി.
കുബേരനിൽ കുടക് സ്വദേശിനിയായ പെൺകുട്ടിയായിട്ടാണ് ഉമ അഭിനയിച്ചിരിക്കുന്നത്. കുടകും കർണാടകയുമായെല്ലാം ജന്മം കൊണ്ട് തന്നെ ഉമയ്ക്ക് ബന്ധമുണ്ട്.കന്നട സിനിമാ വ്യവസായത്തിലെ ഒരു സംവിധായകനായ ഡി രാജേന്ദ്ര ബാബുവിന്റേയും നടി സുമിത്രയുടേയും മകളാണ് ഉമ. താരത്തിന്റെ ഇളയ സഹോദരി നക്ഷത്രയും അഭിനേത്രിയാണ്. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ഉമ പഠനത്തിലും മിടുക്കിയാണ്.
2006 ജൂൺ 15ന് ബംഗളൂരുവിൽ വെച്ച് സോഫ്റ്റ്വെയർ എഞ്ചിനീയറായ എച്ച് ദുഷ്യന്തിനെ ഉമ വിവാഹം ചെയ്ത താരം, പിന്നീട് സിനിമകളിൽ വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെട്ടുള്ളൂ. അഭിനയകാലത്ത് ഏകദേശം മുപ്പതോളം സിനിമകളിൽ ഉമ അഭിനയിച്ചു.
ഉമയുടെ അമ്മ സുമിത്ര മലയാള സിനിമ നിർമ്മാല്യത്തിലും നിരവധി തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉമയുടെ അമ്മ മലയാളിയാണ്. 2000ത്തിൽ വീരനാടായ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉമ അഭിനയത്തിലേക്ക് അരങ്ങേറിയത്. 2002ൽ കുബേരനിലൂടെ മലയാളത്തിലേക്ക് എത്തി. തുടർന്ന് അതേ വർഷം രണ്ട് മലയാള സിനിമകളിൽ കൂടി അഭിനയിച്ചു.
സത്യരാജിന്റെ മരുമകളായും അഭിനയിക്കാൻ ഈ ചിത്രത്തിലൂടെ ഉമയ്ക്ക് സാധിച്ചു. കുബേരന് ശേഷം വസന്തമാളികയെന്ന മലയാള ചിത്രത്തിലാണ് ഉമ ശങ്കരി അഭിനയിച്ചത്. മുകേഷ് ആയിരുന്നു നായകൻ. പിന്നീട് മനോജ്.കെ ജയൻ നായകനായ സഫലത്തിലും ഉമ അഭിനയിച്ചു. 2004ൽ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന സിനിമയാണ് ഉമ അഭിനയിച്ച അവസാന മലയാള സിനിമ. 2007വരെ മാത്രമെ ഉമ സിനിമയിൽ സജീവമായിരുന്നുള്ളൂ. ശേഷം 2012ൽ തിരികെ അഭിനയത്തിലേക്ക് വന്നെങ്കിലും സിനിമയ്ക്ക് പകരം സീരിയലുകളാണ് തിരഞ്ഞെടുത്തത്.
ഇപ്പോൾ പ്രായം നാൽപ്പതുകളിൽ എത്തി നിൽക്കുന്ന ഉമയുടെ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. താരം സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും പഴയ ഓർമകളും ഉമ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഉമയുടെ പുതിയ ഫോട്ടോ കണ്ടാൽ പഴയ സൗന്ദര്യം കാണാൻ സാധിക്കുമെന്നാണ് ആരാധകർ കുറിക്കുന്നത്.