അറിയില്ലെന്ന് പറഞ്ഞാലോ എന്ന് കരുതി മിണ്ടാന്‍ പോയില്ല; എന്നാല്‍ അന്നത്തെ പത്താംക്ലാസുകാരിയുടെ ചിത്രം സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത് : പൗളി വില്‍സണ്‍

609

വ്യത്ടയസ്തമായ അമ്മ വേഷങ്ങളിലൂടെയും മുതിര്‍ന്ന കഥാപാത്രങ്ങളിലൂടെയും മലയാളികളെ അമ്പരപ്പിക്കുന്ന താരമാണ് പൗളി വില്‍സണ്‍. നിരവധി ചിത്രങ്ങളിലാണ് താം വേഷമിട്ടിരിക്കുന്നത്. തന്മയത്തത്തോടെയുള്ള അഭിനയത്തിന് നിരവധി ആരാധകരാണുള്ളത്.

മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന ചിത്രത്തിലെ കുട്ടിയമ്മയെ അവതരിപ്പിച്ച് താരം വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ മികച്ച പെര്‍ഫോമന്‍സാണ് താരം കാഴ്ചവെക്കുന്നത്. മമ്മൂട്ടി നായകനായ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് പൗളി ആദ്യമായി സിനിമയില്‍ എത്തിയത്.

Advertisements

അന്ന് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് പൗളി. താരത്തിന്റെ കൂടെ താന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അന്നത്തെ ചിത്രങ്ങള്‍ മമ്മൂട്ടി ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും പൗളി പറയുന്നു.

ഇരുവരും മുമ്പ് ഒന്നിച്ച് നാടകത്തില്‍ അഭിനയിച്ചതാണെങ്കിലും അണ്ണന്‍ തമ്പിയുടെ സമയത്ത് ഞാന്‍ മമ്മൂക്കയുടെ അടുത്തേക്ക് ചെന്നിട്ടില്ലായിരുന്നെന്നും പൊളി പറയുകയാണ്.

ALSO READ- ഒരു സിനിമയും വന്നില്ല, സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിക്കേണ്ട അവസ്ഥ വന്നു, ആ സമയത്താണ് ഉയര്‍ന്ന പ്രതിഫലത്തില്‍ ആ ചിത്രം വന്നത്: പാര്‍വതി

എനിക്ക് ഒരുപാട് വയസായിപ്പോയി. എന്നാല്‍ മമ്മൂക്ക ചുള്ളനായി ഇരിക്കുകയാണ്. ഇപ്പോഴും അദ്ദേഹം ചുള്ളനാണ്. അടുത്ത് ചെന്നിട്ട് എന്നെ അറിയുമോയെന്ന് ചോദിച്ചിട്ട് അറിയില്ലെന്ന് പറഞ്ഞാല്‍ അത് വലിയ ബുദ്ധിമുട്ടാകും. അതുകൊണ്ട് അടുത്ത് ചെല്ലേണ്ടെന്ന് വിചാരിച്ചെന്നും എന്നാല്‍ മമ്മൂട്ടി ഞെട്ടിച്ചെന്നുമാണ് പൗളി പറയുന്നത്.

പിന്നീട് സിദ്ദിഖ് പറഞ്ഞപ്പോള്‍ മമ്മൂക്ക വേഗം എന്റെ അടുത്ത് വന്നു. അവരുടെ മുമ്പിലൂടെ അതിന് മുമ്പ് ഞാന്‍ നടന്നു പോയിരുന്നു. എന്താടോ മുമ്പിലൂടെ പോയിട്ടും താന്‍ മിണ്ടാഞ്ഞതെന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു.

ALSO READ- സ്‌നേഹയും പ്രസന്നയും വിവാഹ മോചിതരായി, വേര്‍പിരിഞ്ഞാണ് ജീവിതമെന്ന് സോഷ്യല്‍ മീഡിയ; ഒടുവില്‍ വെളിപ്പെടുത്തി സ്‌നേഹ

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കൂടെ നാടകത്തില്‍ അഭിനയിച്ചത്. അന്നത്തെ എന്റെ ഫോട്ടോയൊക്കെ അദ്ദേഹം ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ ഇപ്പോഴും അന്നത്തെ പത്താംക്ലാസുകാരിയുടെ ഫോട്ടോയുണ്ടെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞെന്നും മമ്മൂട്ടിക്ക് നല്ല ഓര്‍മശക്തിയാണെന്നും പൗളി പറയുന്നു.

ഭീഷ്മയില്‍ ചെന്നപ്പോഴാണ് എനിക്ക് ഡയലോഗ് കിട്ടിയത്. അവിടെ ഇരുന്നാണ് മൊത്തം ഡയലോഗ് പഠിച്ചത്. മമ്മൂക്ക വരുന്നത് കൊണ്ട് ഞാന്‍ ഇരുന്ന് ഫുള്‍ പഠിച്ചിട്ടുണ്ടായിരുന്നു. അഭിനയിച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്കയെ കാണിച്ചു. അദ്ദേഹം എന്റെ നേരെ കൈകൂപ്പി. എനിക്ക് അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നെന്നും താരം വെളിപ്പെടുത്തി.

Advertisement