ചെറുപ്പത്തില്‍ പേളി അനാഥാലയത്തില്‍ ആയിരുന്നു, സ്‌നേഹമെന്താണെന്ന് അവിടെ നിന്നും അവള്‍ പഠിച്ചു, തുറന്നുപറഞ്ഞ് പിതാവ് പോള്‍ മാണി

10617

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിള്‍ ആണ് ശ്രീനിഷും – പേളി മാണിയും. മിനിസ്‌ക്രീന്‍ ലോകത്തെ മാതൃകാ ദമ്പതികളാണ് ഇരുവരും. പേളിഷ് എന്ന ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ ആരാധകരാണ് കൂടുതല്‍.

സോഷ്യല്‍ മീഡിയയില്‍ പേളിയും ശ്രീനിയും പങ്കുവയ്ക്കുന്ന കുടുംബ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുന്ന ആരാധകരുമുണ്ട്. ഇരുവര്‍ക്കും ഒരു മകളുണ്ട്. നിള എന്നാണ് മകള്‍ക്ക് പേളിയും ശ്രീനിഷും പേരു നല്‍കിയിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ പേളിയുടെയും ശ്രീനിഷിന്റെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പേളിയുടെ പിതാവ് മാണി പോള്‍. തന്നെ കണ്ടാണ് പേളി പഠിച്ചതെന്നും കുഞ്ഞായിരിക്കുമ്പോള്‍ ഒത്തിരി ആള്‍ക്കാരുടെ മുന്നില്‍ താന്‍ സംസാരിക്കുന്നക് അവള്‍ക്ക് കാണിച്ച് കൊടുത്തിട്ടുണ്ടെന്നും മാണി പോള്‍ പറയുന്നു.

Also Read: ഇത്തവണ ജയറാമിന്റെ കൈപിടിച്ച് പാർവതിയും; ആദ്യമായി ശബരിമല അയ്യപ്പനെ കണ്ട് അനുഗ്രഹം തേടി താരം; വൈറലായി ചിത്രങ്ങൾ

പേളി തന്നെ പോലെ ആവണമെന്ന് ചിന്തിച്ചിരുന്നു. പഠിക്കുന്ന സമയത്ത് അവധി സമയങ്ങളില്‍ താന്‍ പേളിയെ അനാഥാലയങ്ങളില്‍ കൊണ്ടുപോകുമായിരുന്നുവെന്നും അവള്‍ മൂന്നുമണിക്കൂറൊക്കെ അവിടെ ജോലി ചെയ്യുമെന്നും കുഞ്ഞുകുട്ടികളെ അവള്‍ സഹായിക്കാരുണ്ടെന്നും അവിടുന്ന് അവള്‍്ക്ക് സ്‌നേഹമെന്താണെന്ന് പഠിക്കാന്‍ പറ്റിയെന്നും പോള്‍ പറയുന്നു.

പേളി ബിഗ് ബോസില്‍ പോയപ്പോള്‍ താന്‍ അത് കാണാറില്ലായിരുന്നു. ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം താന്‍ പേളിക്ക് കൊടുത്തിരുന്നുവെന്നും പേളിയുടെ ഹസ്‌ബെന്‍ഡ് എങ്ങനെയായിരിക്കണമെന്ന് താന്‍ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും ശ്രീനിഷുമായുള്ള അഫെയര്‍ ബിഗ് ബോസിനുള്ളിലെ സ്‌റ്റോറി മാത്രമായിരിക്കുമെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും പോള്‍ പറയുന്നു.

Also Read: ഇത്തവണ ജയറാമിന്റെ കൈപിടിച്ച് പാർവതിയും; ആദ്യമായി ശബരിമല അയ്യപ്പനെ കണ്ട് അനുഗ്രഹം തേടി താരം; വൈറലായി ചിത്രങ്ങൾ

എന്നാല്‍ അങ്ങനെയായിരുന്നില്ല. തനിക്ക് ശ്രീനിഷ് ആരാണെന്ന് ആദ്യം അറിയില്ലായിരുന്നു. ആദ്യം കണ്ടപ്പോള്‍ ബാഹുബലിയിലെ പ്രഭാസിനെ പോലെ തോന്നിയെന്നും ഭയങ്കര സഹനശക്തിയുള്ള ആളാണ് ശ്രീനിഷെന്നും കല്യാണത്തിന് മുമ്പും ശേഷവും സിംപിള്‍ ബോയ് ആണ് ശ്രീനിഷെന്നും രണ്ടാളും ഐഡിയല്‍ കപ്പിള്‍സ് ആണെന്നും പോള്‍ പറയുന്നു.

Advertisement