വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഊർമ്മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ സഹനടിയായും അമ്മനടിയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. എംടി ഹരിഹരൻ ടീമിന്റെ സർഗം എന്നചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സർഗം ചിത്രം കണ്ടവരാരും ഊർമ്മിള ഉണ്ണിയെ മറക്കാൻ ഇടയില്ല. മനോജ് കെ ജയൻ അവതരിപ്പിച്ച കോലോത്തെ തമ്പരാട്ടിയായി മികച്ച പ്രകടനമാണ് ഊർമ്മിള ഉണ്ണി സർഗത്തിൽ കാഴ്ച വെച്ചത്.
പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലർത്തി കൊണ്ടു തന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ പ്രകടനം. തുടർന്നും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഊർമ്മിള ഉണ്ണി അവതരിപ്പിച്ചു.സഹനടിയായും അമ്മ നടിയായും ഒക്കെ തിളങ്ങുന്ന താരം ഇപ്പോഴും അഭിനയ-നൃത്ത ലോകത്ത് സജീവമാണ്.
സോഷ്യൽ മീഡിയയിലും സജീവമായ ഊർമ്മിളാ ഉണ്ണി തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഇടയ്ക്കിടെ എത്താറുണ്ട്. ഊർമിളയുടെ മകൾ ഉത്തര ഉണ്ണിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. നർത്തകിയായി പേരെടുത്ത ഉത്തര ഉണ്ണി കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് തന്റെ നൃത്ത വിദ്യാലയത്തിലേക്കാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഡോട്ടേഴ്സ് വീക്കിനോടനുബന്ധിച്ച് ഹൃദ്യമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ഊർമിള ഉണ്ണി.
മകൾ ഒരിക്കലും ഒരു ടെൻഷൻ അല്ല. പക്ഷേ ഇന്നത്തെ ലോകത്ത് മകൾ പത്ത് ആൺമക്കൾക്ക് തുല്യമാണ്. ഒരു പിതാവ് തന്റെ മകളോട് ചോദിച്ചു: എന്നെയോ നിന്റെ ഭർത്താവിനെയോ ആരെയാണ് കൂടുതൽ സ്നേഹിക്കുക..?? മകൾ നൽകിയ ഏറ്റവും മികച്ച മറുപടി:’എനിക്ക് ശരിക്കും അറിയില്ല, പക്ഷെ പപ്പയെ കാണുമ്പോൾ ഞാൻ അവനെ മറക്കുന്നു, പക്ഷെ ഞാൻ അവനെ കാണുമ്പോൾ, ഞാൻ പപ്പയെ ഓർക്കുന്നു…നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ മകളെ മോനേ എന്നും വിളിക്കാം, എന്നാൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ മകനെ മോളേ എന്ന് വിളിക്കാൻ കഴിയില്ല. അതുകൊണ്ടാണ് പെൺമക്കൾ സവിശേഷമായത്. ഇത് മകളുടെ ആഴ്ചയാണ്..ചുറ്റുപാടിൽ മാത്രം ജീവിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ മൂല്യവത്തായ ഒരു മകൾ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ അവളെ സ്വന്തം ശ്വാസം പോലെ സ്നേഹിക്കുന്നുവെങ്കിൽ…നിങ്ങളുടെ മകളെ ഓർത്ത് നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ… പെൺമക്കളുള്ളവർക്ക് ഇത് അയച്ചുകൊടുക്കൂ…
പെൺമക്കൾ സന്തോഷമാണ്. പെൺമക്കൾ മാലാഖമാരാണ്.! ഹാപ്പി ഡോട്ടേഴ്സ് ഡേ…എല്ലാ പെൺമക്കൾക്കും അഭിനന്ദനങ്ങൾ. പെൺമക്കൾ വീട്ടിലെ തത്തകളെ പോലെയാണ്…അവൾ സംസാരിക്കുമ്പോൾ, ഇടവേളയില്ലാതെ സംസാരിക്കുന്നു…എല്ലാവരും പറയുന്നു,’ദയവായി കുറച്ചു നേരത്തേക്ക് മിണ്ടാതിരിക്കുമോ’? അവൾ നിശബ്ദയായപ്പോൾ അമ്മ പറയുന്നു,’സുഖമില്ലേ എന്റെ കുട്ടീ’, അച്ഛൻ പറയുന്നു, ‘എന്തുകൊണ്ടാണ് ഇത്ര നിശബ്ദത’, സഹോദരൻ പറയുന്നു, ‘എന്നോട് നിനക്ക് ദേഷ്യമാണോ ?’അവൾ വിവാഹിതയാകുമ്പോൾ എല്ലാവരും പറയുന്നു,
‘എല്ലാ സന്തോഷവും വീട്ടിൽ നിന്നും പോയ പോലെ’ അവളാണ് യഥാർത്ഥ നോൺസ്റ്റോപ്പ് സംഗീതം. വികാരഭരിതരും സുന്ദരികളും മധുരവും ആത്മാർത്ഥതയുമുള്ള പെൺകുട്ടികൾക്കായി സമർപ്പിക്കുന്നു. അതവിടെയാണ്…അതിവിടെയാണ്…അതെന്റെ മകളാണ്..എനിക്ക് ഒരു മകളായതിൽ ഞാൻ അഭിമാനിക്കുന്നു.’ ഊർമിള ഉണ്ണി കുറിയ്ക്കുന്നു.
കഴിഞ്ഞ വർഷം ഏപ്രിലായിരുന്നു ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടേയും നിധീഷിന്റേയും വിവാഹം. 2020-ൽ നടത്താനിരുന്ന വിവാഹം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. ഏപ്രിൽ 8-ന് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹാഘോഷങ്ങളുടെ ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു.