പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടി ഞാന്‍ വിളിച്ചപ്പോള്‍ വലിയ തിരക്കിലാണെന്ന് പൃഥ്വിരാജ്; പിന്നീട് വാരിയന്‍കുന്നന്‍ ഏറ്റതായി പോസ്റ്റ് കണ്ടു; സമയമില്ലാത്തവരെ കാത്തിരുന്ന് ആവേശം കളഞ്ഞില്ലെന്ന് വിനയന്‍

590

വര്‍ഷങ്ങളോളം സിനിമാ മേഖലയില്‍ നിന്ന് വിലക്ക് നേരിട്ട സംവിധായകനാണ് വിനയന്‍. ശേഷം നടത്തിയ നിയമപോരാട്ടത്തിലൂടെ വിജയം കണ്ട് മുന്‍പോട്ട് കുതിച്ച ഈ സംവിധായകന്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മുന്‍നിര നായകന്മാരെ മാറ്റിനിര്‍ത്തി കഴിവും അര്‍പ്പണ ബോധവുമുള്ള യുവാതാരങ്ങളിലെ പ്രേക്ഷക പ്രിയങ്കരന്‍ സിജു വില്‍സണിനെ വെച്ചാണ് വിനയന്‍ ചിത്രം പുറത്തിറക്കിയത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തീയേറ്റര്‍ അനുഭവം തന്നെയാണ് വിനയന്‍ ചിത്രം സമ്മാനിച്ചത്.

നിറഞ്ഞ സദസില്‍ പത്തൊന്‍പതാം നൂറ്റാണ് പ്രദര്‍ശനം തുടരുകയാണ്. പഴയകാല വിനയനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഒരു കൂട്ടം ആരാധകരും. സഹനടനായും ചെറിയ വേഷങ്ങളിലും മറ്റുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുള്ള സിജു വില്‍സന്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷം ഗംഭീരമാക്കി എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. താരപരിവേഷങ്ങളൊന്നും ഇല്ലാതെ വന്ന സിജു വില്‍സന്‍ പ്രേക്ഷകരുടെ പ്രിയ നടനായി മാറുക തന്നെ ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലേക്ക് സിജു വില്‍സണ്‍ എങ്ങനെ എത്തി എന്ന് വിശദീകരിക്കുകയാണ് വിനയന്‍.

Advertisements

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ളവരുടെ പ്രായം പരിഗണിച്ച് ആദ്യമേ വേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും അതേസമയം പൃഥ്വിരാജിനെ സമീപിച്ചിരുന്നു എന്നും വിനയന്‍ വെളിപ്പെടുത്തുകയാണ്. സിജു വില്‍സനോട് കഥ പറയുന്നതിന് മുമ്പ് ആദ്യം പൃഥ്വിരാജിനെ സമീപിച്ചിരുന്നെന്നും കഥ പറഞ്ഞെന്നും എന്നാല്‍ പൃഥ്വിരാജ് തിരക്കാണ് എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു എന്നുമാണ് വിനയന്‍ പറയുന്നത്. പിന്നീട് പൃഥ്വിരാജ് ആഷിഖ് അബുവുമായി ചേര്‍ന്ന് വാരിയന്‍കുന്നന്‍ സിനിമ പ്രഖ്യാപിക്കുകയും അത് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്യുകയായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. സമയമില്ലാത്ത ഒരാള്‍ക്ക് വേണ്ടി കാത്തിരുന്ന തന്റെ ആവേശം കളയാന്‍ പറ്റില്ലായിരുന്നു അങ്ങനെ സിജു വില്‍സനിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ- മകളുടെ വിവാഹമല്ലേ? സ്വന്തം അമ്മ എത്താതിരിക്കുമോ? വിവാഹത്തിന് നയന്‍സിന്റെ ബന്ധുക്കള്‍ എത്തിയില്ലെന്ന വാര്‍ത്തയോട് ഒടുവില്‍ പ്രതികരിച്ച് വിഘ്‌നേഷ്

ചിത്രത്തില്‍ ഒരു സൂപ്പര്‍ സ്റ്റാറായിരുന്നു നായകനെങ്കില്‍ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ ഫാന്‍സുകരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനേ എന്നത് സത്യമാണ്. വേലായുധ പണിക്കരുടെ മുപ്പതുകളിലും നാപ്പതുകളിലുമാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വെച്ച് ഇത് ചെയ്താല്‍ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് എനിക്ക് തോന്നി.

പിന്നെയുള്ളത് പൃഥ്വിരാജാണ്. പൃഥ്വിരാജിനോട് ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. അന്ന് അയാള്‍ വളരെ തിരക്കിലായിരുന്നു തിരക്കാണെന്ന് പറഞ്ഞു. അതേസമയം തന്നെ എഫ്ബിയില്‍ ആഷിഖ് അബു ഒരുക്കുന്ന ചരിത്ര പുരഷനായ വാരിയന്‍കുന്നന്റെ ചിത്രത്തിന്റെ പോസ്റ്റ് ഇട്ടത്. അപ്പോള്‍ ഞാന്‍ കരുതി, സമയമില്ലാതെ ഇദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് പറ്റില്ലെന്ന്.

ALSO READ-മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ ആണ് ദേവദൂതന്‍ പരാജയപ്പെടാന്‍ കാരണം, കഥ തന്നെ മാറ്റേണ്ടി വന്നു, തുറന്നടിച്ച് സിബി മലയില്‍

അതാണ് എന്റെ സ്വഭാവം. എന്റെ മനസില്‍ ഒരു ആവേശം നിലനില്‍ക്കുന്ന സമയത്ത് അത് തളര്‍ത്തിക്കൊണ്ട് ഒരു വര്‍ഷം കാത്തിരുന്നാല്‍ എന്റെ ആവേശം തളര്‍ന്നു പോകും. വാസന്തിയും ലക്ഷ്മിയും പോലൊരു പടമായിരിക്കും പിന്നീട് ഞാന്‍ ആലോചിക്കുന്നതെന്നും വിനയന്‍ പറഞ്ഞു.

അതേസമയം, വാരിയന്‍കുന്നന്‍ സിനിമയുടെ പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നീട് പൃഥ്വിരാജ് ആ ചിത്രം ഉപേക്ഷിക്കുകയും ചെയ്തു. പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു വാരിയന്‍കുന്നന്‍. ഇതിനിടെ, തീയേറ്ററില്‍ റിലീസാ പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.

Advertisement