മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം മലയാളത്തില്‍ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.
ഒരു കാലത്ത് മലയാള പ്രേക്ഷകരുടെ ജനപ്രിയ നടന്‍ കൂടിയായിരുന്നു ജയറാം. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് ജയറാം സിനിമാ ലോകത്തിലേയ്ക്ക് എത്തിയത്. 1988ല്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയില്‍ നായകനായി തന്നെയാണ് ജയറാം എത്തിയത്.
പിന്നീട് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കണ്ണുനിറയ്ക്കുന്നതുമായ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നടന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ കഴിഞ്ഞ കുറേകാലമായി മലയാള സിനിമാ ലോകത്ത് ഒരു ഓളം സൃഷ്ടിക്കാന്‍ കഴിയാതെ പോയ നടന്‍ കൂടിയാണ് ജയറാം. എങ്കിലും താരം ഗംഭീര മേക്കോവര്‍ നടത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ചരിത്രം പറയുന്ന പൊന്നിയില്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് നടന്‍ ജയറാമും.
ഇതിനിടെ ജയറാമിന്റെ പൊന്നിയില്‍ സെല്‍വനിലെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയറാമിന്റെ ഗുരുവായ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍. ഇതിനോടൊപ്പം അനന്തപത്മനാഭന്‍ പങ്കുവെച്ച ചിത്രവും സോഷ്യല്‍മീഡിയയുടെ മനം കവരുകയാണ്.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മരാജന്റെ ചിത്രത്തിന് മുന്‍പില്‍ വച്ച് ജയറാമും പാര്‍വ്വതിയും മോതിരം കൈമാറുന്നതിന്റെ അപൂര്‍വ ചിത്രം ആണ് അനന്തപത്മനാഭന്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇതിന് അദ്ദേഹം നല്‍കിയ കുറിപ്പും ശ്രദ്ധേയമാണ്. മുപ്പതുവര്‍ഷം മുന്‍പ് അച്ഛന്റെ പടത്തില്‍ മുന്‍പില്‍ നടന്ന ഒരു രഹസ്യ മോതിരം മാറല്‍. പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികള്‍ ആകും മുന്‍പ്. സിനിമയിലല്ല എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അതേസമയം സിനിമാലോകെ തന്നെ ഇതുവരെ കാണാത്ത ഈ ചിത്രം വലിയരീതിയിലാണ് പ്രശംസിക്കപ്പെടുന്നത്. ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു കഴിഞ്ഞു.
സിനിമയില്‍ താരസുന്ദരിയായിരുന്ന പാര്‍വതിയും യുവതാരം ജയറാമും വിവിധ സിനിമകളുടെ സെറ്റില്‍ വെച്ചാണ് പ്രണത്തിലായത്. ആദ്യ ചിത്രമായ അപരനിലെ ചെറിയ വേഷത്തിലും പിന്നീട് ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാ-നായകന്മാരായും ഇരുവരും എത്തിയിരുന്നു.
അധികമാരും അറിയാതെയായിരുന്നു ഇരുവരുടേയും പ്രണയം. പാര്‍വതിയുടെ അമ്മ പ്രണയത്തിന് എതിരായിരുന്നു എന്നും മുന്‍പ് ഇരുവരും വ്യക്തമാക്കിയിരുന്നു.