ഇഷ്ടപെട്ട ആളെ നഷ്ടമായി, ഇതുവരെ വിവാഹം കഴിച്ചില്ല; തന്നെപോലെ വൃത്തികെട്ട മുഖമുള്ളവര്‍ വേണ്ടെന്ന് അന്ന് ഒരു സംവിധായകന്‍ പറഞ്ഞു: വെളിപ്പെടുത്തി താരം

4446

കുടുംബവിളക്ക് എന്ന ജനകീയ സീരിയലിലെ പ്രധാനപ്പെട്ട കഥാപാത്രമാണ് സിഐ നാരായണന്‍കുട്ടി. പത്മകുമാര്‍ എന്ന താരമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൊട്ട പോലീസെന്നാണ് താരത്തിന്റെ വിളിപ്പേര് തന്നെ.

പലപ്പോഴും പരമ്പരയിലെ നായികയായ സുമിത്രയെ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്ന കഥാപാത്രമാണ് ഈ പോലീസുകാരന്റെത്. സി ഐ നാരായണന്‍ കുട്ടിയെ അവതരിപ്പിക്കുന്ന ഇദ്ദേഹം യഥാര്‍ഥ ജീവിതത്തില്‍ കല്യാണം കഴിച്ചിട്ടില്ല.

Advertisements

തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് പത്മകുമാര്‍ ഇപ്പോള്‍. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇദ്ദേഹം പങ്കെടുത്ത് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതുവരെ വിവാഹം കഴിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നും കാരണമായി ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യമെന്നും പത്മകുമാര്‍ പറയുന്നു. പിന്നീട് കല്യാണം കഴിക്കാന്‍ സമയം വന്നപ്പോള്‍ ഇഷ്ടപെടാത്ത സാഹചര്യവും ഉണ്ടായെന്നും താരം പറയുന്നു. തനിക്ക് മൂന്ന് സഹോദരങ്ങളാണെന്നും അതില്‍ മൂത്ത സഹോദരന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

ALSO READ- 2022 ലെ ഏറ്റവും മികച്ചൊരു നിമിഷം! അമ്മയും അച്ഛനും തനിക്കുവേണ്ടി ചെയ്തത് വെളിപ്പെടുത്തി ഹിമ സുമിത്ത്

തന്റെ സഹോദരന്‍ വിവാഹം ചെയ്യാത്തതും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. ഇനിയൊരു വിവാഹാലോചന വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോട്, ചേര്‍ന്ന് പോവും എന്ന് തോന്നിയാല്‍ യെസ് പറയുമെന്നാണ് പത്മകുമാര്‍ പ്രതികരിച്ചത്.

ഈ മുഖവും ഫിഗറും കാരണം എവിടെ നിന്നും അവസരം ലഭിച്ചിരുന്നില്ല. മറ്റുള്ളവര്‍ എന്നെ കുറ്റം പറയുകയും തള്ളി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് സ്വയം അങ്ങനെ തോന്നിയിട്ടില്ല. കുട്ടിക്കാലം മുതലേ അഭിനയം ഇഷ്ടമാണെന്നും താരം പറയുന്നു. എന്നാല്‍

ALSO READഒട്ടും നാണക്കേട് വിചാരിക്കാനില്ല; എന്റെ ശരീരം അതിനായി മോടി കൂട്ടി: വൈറലായി ഭുവനേശ്വരിയുടെ പുതിയ ചിത്രങ്ങള്‍

22 വയസുള്ളപ്പോള്‍ ഒരു സംവിധായകന്‍ വിളിച്ചിട്ട് അദ്ദേഹത്തിന് അഞ്ചാറ് പേരെ ആവിശ്യമുണ്ടെന്നും തന്നെ പോലെ വൃത്തിക്കെട്ട മുഖമുള്ളവരെ വേണ്ടെന്നും പറഞ്ഞു. പിന്നീട് ആരും പറയുന്നത് കേള്‍ക്കാതെ അതിന് വേണ്ടി പരിശ്രമിച്ചു. ഇതിനിടയില്‍ അമേരിക്കയിലേക്ക് പോവുകയും സിനിമയോടുള്ള ഇഷ്ടം കൊണ്ട് തിരികെ വരികയുമായിരുന്നു.

ഒരു സിനിമയില്‍ അഭിനയിച്ചെങ്കിലും ലോക്ക്ഡൗണ്‍ ഒക്കെ വന്നതോടെ എല്ലാം മുടങ്ങി. ആ സമയത്താണ് മൂന്ന് ദിവസത്തേക്ക് കുടുംബവിളക്കിലേക്ക് വിളി വന്നു. അത് ഇത്രയെറെ ക്ലിക്ക് ആവുമെന്ന് കരുതിയില്ല. പിന്നീട് കുറെ രംഗങ്ങളില്‍ വിളിക്കുകയും അഭിനയിക്കും ചെയ്‌തെന്നും താരം പറയുന്നു.

താന്‍ തല മൊട്ടയടിച്ചത് ആദ്യം ഒരു രസത്തിന് വേണ്ടിയാണെന്നും പിന്നീട് കൊള്ളാം എന്ന് തോന്നിയപ്പോള്‍ ഈ സ്‌റ്റൈല്‍ തന്നെ തുടരുകയായിരുന്നു എന്നും പത്മകുമാര്‍ വെളിപ്പെടുത്തുന്നു.

Advertisement