വിദ്വേഷ പ്രചാരണങ്ങളൊന്നും ഫലം കണ്ടില്ല, പത്താന്‍ 500കോടി ക്ലബ്ബില്‍, മഹാവിജയം ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍

309

വലിയ വിവാദങ്ങളില്‍ അകപ്പെട്ടതിന് പിന്നാലെ തിയ്യേറ്ററിലെത്തിയിരിക്കുകയാണ് പഠാന്‍. ഷാരൂഖ് ഖാനും ദീപിക പദുകോണും നായികാനായകന്മാരായി എത്തിയ ചിത്രം തിയ്യേറ്ററിലെത്തിയ അന്നു തന്ന കെളക്ഷന്‍ റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചത്.

Advertisements

വിദ്വേഷ പ്രചരങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെ തിയ്യേറ്ററിലെത്തിയ ചിത്രം വന്‍ വിജയമാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. സിനിമ നാലാം ദിവസം പിന്നിടുമ്പോള്‍ 500 കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് ആണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

Also Read: ഞാനില്ല, ഇങ്ങനെ ഒരു അവസരം നിങ്ങള്‍ വേണ്ടെന്ന് വെക്കണ്ട, ബഷീറും സുഹാനയും ഒന്നിച്ച് സിനിമ കാണാന്‍ പോവുമ്പോള്‍ മഷൂറ പറഞ്ഞത് ഇങ്ങനെ

ട്വിറ്ററിലൂടെയാണ് ചിത്രം 500കോടി ക്ലബ്ബിലേക്ക് കാലെടുത്ത് വെച്ച വിവരം അറിയിച്ചത്. ഒരു ഹിന്ദി സിനിമ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള വിജയം കൈവരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ ട്വിറ്ററില്‍ കുറിച്ചു. ചിത്രം മഹാവിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.

സിദ്ധാര്‍ത്ഥ് ആന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പത്താനില്‍ ജോണ്‍ എബ്രഹാമും വേഷമിട്ടിരുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ ബേഷരം രംഗ് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിദ്വേഷ പ്രചാരണവുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

Also Read: ഇങ്ങനെയൊരു സീനിയര്‍ ഉള്ള കാര്യം ആരും പറഞ്ഞില്ല, ക്രിക്കറ്റ് താരമായിരുന്ന ബിജു മേനോന്റെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍, അമ്പരന്ന് ആരാധകര്‍

ഈ ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. സിനിമക്കെതിരെ ഹിന്ദുത്വ സംഘനടകള്‍ ബോയ്‌ക്കോട്ട് ആഹ്വാനം നടത്തിയിരുന്നു. ചിത്രത്തിന്റെ ഫ്‌ലക്‌സുകള്‍ നശിപ്പിക്കുകയും തിയ്യേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement