വിവാദക്കാറ്റ് തിയേറ്ററില്‍ ടിക്കറ്റായി ഒഴുകി; സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ‘പഠാന്‍’; അഭിനന്ദിച്ച് സാക്ഷാല്‍ മോഡിയും!

101

വലിയ വിവാദങ്ങളില്‍ അകപ്പെട്ടതിന് പിന്നാലെ തിയ്യേറ്ററിലെത്തിയിരിക്കുകയാണ് പഠാന്‍. ഷാരൂഖ് ഖാനും ദീപിക പദുകോണും നായികാനായകന്മാരായി എത്തിയ ചിത്രം തിയ്യേറ്ററിലെത്തിയ അന്നു തന്ന കെളക്ഷന്‍ റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഈ ബിഗ് ബജറ്റ് ചിത്രം രാജ്യത്താകെ 13 ദിവസം കൊണ്ട് 865 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ്.

വിദ്വേഷ പ്രചരങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെ തിയ്യേറ്ററിലെത്തിയ ചിത്രം വന്‍ വിജയമാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. സിനിമ നാലാം ദിവസം തന്നെ 500 കോടി ക്ലബ്ബിലേക്ക് എത്തിയിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് ആണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

Advertisements

ട്വിറ്ററിലൂടെയാണ് ചിത്രം 500കോടി ക്ലബ്ബിലേക്ക് കാലെടുത്ത് വെച്ച വിവരം അറിയിച്ചിരുന്നത്. പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിക്രം 850 കോടിയാണ് നേടിയിരിക്കുന്നത്. ഇനി വൈകാതെ തന്നെ ചിത്രം 1000 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ.

ALSO READ- ‘അവര്‍ രണ്ടുപേരും തമ്മില്‍ അവിഹിത ബന്ധത്തിലായിരുന്നു എന്ന് മനസിലാക്കിയുരുന്നു’; മഞ്ജു വാര്യര്‍ ആ മൊഴിയില്‍ ഉറച്ചുനിന്നാല്‍ സംഭവിക്കുന്നത് ഇങ്ങനെ

അതേസമയം, ഒരു ഹിന്ദി സിനിമ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള വിജയം കൈവരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ചിത്രം മഹാവിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.കെജിഎഫ്2 ഹിന്ദിയുടെ കളക്ഷന്‍ റെക്കോര്‍ഡാണ് പഠാന്‍ തകര്‍ത്തത്. ബാഹുബലി2-നോടാണ്. ഇനി ചിത്രം മത്സരിക്കുന്നത്.

സിദ്ധാര്‍ത്ഥ് ആന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പത്താനില്‍ ജോണ്‍ എബ്രഹാമും വേഷമിട്ടിരുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ ബേഷരം രംഗ് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിദ്വേഷ പ്രചാരണവുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. എന്നാല്‍ ചിത്രം ഇന്ത്യയിലെ മുക്കിലും മൂലയിലും തീയേറ്ററുളെ നിറയ്ക്കുന്നത് തുടരുകയാണ്. കാശ്മീരിലും ചിത്രം ഹൗസ് ഫുള്‍ ആയി ഓടുന്നത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ഇതോടെ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് റാം മുന്‍ഷി ബാഗില്‍ നടന്ന പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയായിരുന്നു.

ALSO READ- സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ജീവിതം വളരെ രസകരമായിരിക്കും; പക്ഷെ എന്നും മാതാപിതാക്കള്‍ക്ക് ഒപ്പം 10 മിനിറ്റ് എങ്കിലും ചെലവഴിക്കണം: ഉപദേശിച്ച് നയന്‍താര

ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയി എന്ന് മോദി പറഞ്ഞു. ലോകസഭയില്‍ സംസാരിക്കവെയാണ് മോദി വാനോളം പ്രശംസിച്ചത്.

നേരത്തെ പഠാന്‍ ബോയ്‌കോട്ട് ചെയ്യണമെന്ന് വലിയ രീതിയിലുളള ബോയ്‌കോട്ട് പ്രതിഷേധം ഉയര്‍ന്ന അവസരത്തില്‍ ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നു.

ഇതിന്‌ടെ പ്രേക്ഷകര്‍ പഠാന് നല്‍കുന്ന സ്‌നേഹത്തിന് ഷാരൂഖ് സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ഈ ആഴ്ച മുതല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

ബോളിവുഡിനെ തെന്നിന്ത്യ വെല്ലുവിളിച്ച ഈ ഘട്ടത്തില്‍ ബോളിവുഡിന്റെ അഭിമാന പ്രശ്‌നമായിരുന്നു ഈ വിജയം. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് പഠാന്‍.

ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാന്‍’.

Advertisement