പിറന്നാള്‍ ദിനത്തില്‍ ഭാര്യ നല്‍കിയ സമ്മാനം കണ്ട് കണ്ണുനിറഞ്ഞ് പാഷാണം ഷാജി, വീഡിയോ

163

പിറന്നാള്‍ ദിനത്തില്‍ ഭാര്യ തന്ന സമ്മാനത്തിന്റെ ഞെട്ടല്‍ മാറാതെ പാഷാണം ഷാജി. തന്റെ എക്കാലത്തെയും സ്വപ്നമായിരുന്ന ബുള്ളറ്റാണ് ഭാര്യ തനിക്ക് സമ്മാനിച്ചതെന്ന് സാജു നവോദയ പറഞ്ഞു.

Advertisements

വളരെക്കാലമായി ബുള്ളറ്റിനോട് വളരെയധികം പ്രിയമുണ്ട്. ബസില്‍ സഞ്ചരിക്കുന്ന കാലം തൊട്ട് ബുള്ളറ്റിനോട് ഇഷ്ടമാണ്. ബൈക്കുകള്‍ ഓടിച്ചിട്ടുണ്ടെങ്കിലും ബുള്ളറ്റ് ഓടിച്ചിട്ടില്ല.

ചെറുപ്പത്തില്‍ ബുള്ളറ്റ് സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു, ആ ആഗ്രഹമാണ് ഇപ്പോള്‍ ഭാര്യ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായി നല്‍കി സാധിച്ചു കൊടുത്തത്.

ബുള്ളറ്റിനോടുള്ള താല്‍പര്യം പലപ്പോഴും ഭാര്യയോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സമ്മാനം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാജു പറയുന്നു. അര്‍ധരാത്രി രണ്ടു മണിക്ക് വിളിച്ചുണര്‍ത്തിയാണ് സമ്മാനം നല്‍കിയത്.

ജീവിതത്തിലെ മറക്കാനാവാത്തൊരു സമ്മാനമാണ് അതെന്നും സാജു പറയുന്നു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ആണ് പിറന്നാള്‍ സമ്മാനമായി ലഭിച്ചത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും ജനപ്രിയ ബൈക്കാണ് ക്ലാസിക്ക് 350. 346 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന ബൈക്കിന് 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 1.53 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Advertisement