മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് പാര്‍വതി ആര് കൃഷ്ണ. നടിയായും മോഡലായും അവതാരക ആയുമെല്ലാം ശ്രദ്ധേയ ആയ പാര്‍വതി ആര് കൃഷ്ണ മലയാളം സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ വണ്ണം കുറച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.
‘2 ആഴ്ചത്തെ കര്‍ശനമായ ഭക്ഷണക്രമം ഇങ്ങനെയാണ്, കഴിഞ്ഞ 1 മാസമായി അച്ചയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞാന്‍ ശരിക്കും വളരെ ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണത്തിന് സ്ട്രെസ് ലെവല്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഞാന്‍ മുന്‍പ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് ശരീരം നോക്കാതെ ഞാന്‍ ധാരാളം ഭക്ഷണം കഴിച്ചു.
ഒരു മാസത്തിനുള്ളില്‍ ഞാന്‍ 10 കിലോ ഭാരം വച്ചു. ഇതെന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. പഴയ പോലെ ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു. അതിനാല്‍ ഇതാ..എന്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് എന്റെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു..
എനിക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്കും സാധിക്കും’ എന്നാണ് ഏറ്റവും പുതിയ വെയിറ്റ് ലോസ് ജേര്‍ണി പങ്കുവെച്ച് താരം കുറിച്ചു.