നാടിനും വീടിനും ഒക്കെ വേണ്ടിയിട്ടല്ലേ പാവം പിടിച്ച പെണ്ണുങ്ങൾ പൊങ്കാലയിടുന്നത്; വീട്ടിൽ ഇരിക്കുന്ന ആണുങ്ങൾ മദ്യം ഉപയോഗിക്കാതെ ശ്രദ്ധിക്കുക: പാർവതി ഷോൺ

181

ജഗതി ശ്രീകുമാറിന്റെ മകളായ പാർവതി പ്രേക്ഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയിൽ അതിഥിയായും പാർവതി എത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ചിരുന്നു. താരം തിരുവനന്തപുരത്താണ് ജനിച്ചുവളർന്ന് എന്നതിനാൽ തന്നെ ആറ്റുകാൽ പൊങ്കാലയെ കുറിച്ച് നേരിട്ട് അനുഭവമുള്ളയാളാണ് പാർവതി.

Advertisements

ഇപ്പോഴിതാ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കവേ അഭ്യർത്ഥനയും അപേക്ഷയുമൊക്കെയായി എത്തിയിരിക്കുകയാണ് പാർവതി ഷോൺ. വീട്ടിലെ പെണ്ണുങ്ങൾ പൊങ്കാല ഇടാൻ പോകുമ്പോൾ വീട്ടിലെ ആണുങ്ങൾ ഭക്തിയോടെ ഇരിക്കണമെന്നാണ് പാർവതി പറയുന്നത്. ഈ നാട്ടിലെ പാവം പിടിച്ച സ്ത്രീകൾ പൊങ്കാലയ്ക്ക് എത്ര കഷ്ടപെടുന്നുണ്ട്, അവർ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കുപ്പി പൊട്ടിക്കാൻ വേണ്ടി നിൽക്കുന്ന ചില ആളുകളുടെ മെന്റാലിറ്റി ശരി അല്ലെന്നും ഈ ഒരു ദിവസം അത് ഒഴിവാക്കാം എന്നുമാണ് പാർവതി ഉപദേശിക്കുന്നത്.

ALSO READ- യൂട്യൂബ് കണ്ടന്റിന് വേണ്ടി പ്രസവിച്ച പോലെയുണ്ട്; കുഞ്ഞിനെ കുറിച്ച് ചിന്തിക്കേണ്ടേ? ബഷീർ ബഷിയുടെ കുടുംബത്തിന് വ്യാപക വിമ ർ ശനം

താരം വീഡിയോയിൽ രംഗത്തെത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ പറയുന്നത്. നാളെ മാർച്ച് 7 നാളെയാണ് നമ്മൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നത്. ഇത്തവണ ഒരുപാട് ആഘോഷത്തോടെ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുകയാണ്. എനിക്ക് തോനുന്നു, കോവിഡിന് ശേഷം ആദ്യമായിട്ടാണ് അമ്മയ്ക്ക് ഇത്ര ആഘോഷത്തോടെ പൊങ്കാല നിവേദിക്കാൻ ഒരുങ്ങുന്നത് എന്ന്. ആ സമയം എനിക്ക് ഒരു ചെറിയ കാര്യം ഓർമ്മപെടുത്തണം എന്ന് തോന്നി അതിനാണ് ഈ വീഡിയോ പങ്കിടുന്നതെന്ന് പാർവതി ഷോൺ പറയുന്നു.

നമ്മുടെ വീട്ടിലുള്ള അമ്മമാരും, പെങ്ങന്മാരും, അനുജത്തിമാരും ഒക്കെ വളരെ വ്രതശുദ്ധിയോടെയാണ് പൊങ്കാലക്ക് ഒരുങ്ങുന്നത്. നമ്മുടെ കഷ്ടതകളും, പ്രയാസങ്ങളും ഒക്കെ മാറാനും നാടിന് ഐശ്വര്യവും മറ്റും കിട്ടാനും ഒക്കെ ആയിട്ടാണ് അമ്മയ്ക്ക് നമ്മൾ പൊങ്കാല അർപ്പിക്കുന്നത്. ചിലരോട് സംസാരിക്കുമ്പോൾ മനസിലാകുന്നത്, വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ രാവിലെ അമ്പലത്തിൽ പൊങ്കാല ഇടാൻ പോയി കഴിഞ്ഞാൽ വൈകിട്ട് ആണ് തിരികെ എത്തുന്നത്.

വീട്ടിൽ ആരുമില്ല. അപ്പോൾ അവർ ഇറങ്ങാൻ വേണ്ടി നോക്കിയിരിക്കും കുപ്പി പൊട്ടിക്കാൻ വേണ്ടി. അത് നല്ലൊരു സമ്പ്രദായം ആയിട്ട് എനിക്ക് തോന്നുന്നില്ല. നമ്മൾ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ എല്ലാവരും പ്രാർത്ഥിച്ചു വ്രതശുദ്ധിയോടെ ആണ് പൊങ്കാല അർപ്പിക്കാൻ പോകുന്നത്. അപ്പോൾ വീട്ടിൽ ഇരിക്കുന്ന ആണുങ്ങൾ മദ്യം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്റെ ഒരു എളിയ അപേക്ഷയാണ്.

നമ്മുടെ നാടിനും വീടിനും ഒക്കെ വേണ്ടിയിട്ടല്ലേ ഈ പാവം പിടിച്ച പെണ്ണുങ്ങൾ എല്ലാവരും പോകുന്നത് ഈ വെയിലത്ത്. എന്ത് കഷ്ടപ്പാടാണ് അവർ ഈ പൊങ്കാലയ്ക്ക് വേണ്ടി എടുക്കുന്നത്. അപ്പോൾ ആ കഷ്ടപ്പാട് എടുക്കുമ്പോൾ വീട്ടിൽ ഇരുന്ന് രണ്ടു പെഗ്ഗ് അടിക്കാതെ പ്രാർത്ഥനയോടു കൂടി ഇരിക്കുക. ആ ലൈവ് ഒക്കെ കണ്ടിട്ട് ഹാപ്പി ആയിട്ട് ഇരിക്കണം. എപ്പോൾ ഇത്തവണത്തെ പൊങ്കാല സന്തോഷമായിരിക്കട്ടെയെന്നും താരം ആശംസിക്കുകയാണ്.

Advertisement