മലയാളികൾക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് പാർവതി ആർ കൃഷ്ണ. നടിയായും മോഡലായും അവതാരക ആയുമെല്ലാം ശ്രദ്ധേയ ആയ പാർവതി ആർ കൃഷ്ണ മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും സജീവമാണ്.
പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനിയായ പാർവതി കൃഷ്ണ ഒരുപിടി മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. സംഗീത സംവിധായകനായ ബാലഗോപാലിനെ യാണ് പാർവതി വിവാഹം കഴിച്ചിരിക്കുന്നത്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ സൂപ്പർ ഹിറ്റ് പരമ്പരകൾ ആണ് കുടുംബ പ്രേക്ഷകർക്ക് ഇടയിൽ താരത്തെ ഏറെ സുപരിചിത ആക്കിയത്. ഫഹദ് ഫാസിലിന്റെ മാലിക്ക് എന്ന സിനിമയിലും പാർവതി വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിരുന്നു.
കുറച്ച് നാളുകൾക്ക് മുൻപ് ആയിരുന്നു താരത്തിന് കുട്ടി ജനിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ പാർവതി ആർ കൃഷ്ണ തന്റെ ഗർഭകാലത്തെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിൽ ഉള്ള നൃത്തമെല്ലാം വൈറൽ ആയിരുന്നു. ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ പാർവതി കൃഷ്ണയുടെ പുത്തൻ ചിത്രങ്ങൾ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. പ്രസവ ശേഷമുള്ള ഭാരം കുറച്ച് കൂടുതൽ സുന്ദരി ആയിരിക്കുകയാണ് താരം. പ്രസവ ശേഷം 30 കിലോയോളം ശരീര ഭാരം കുറച്ച വിശേഷങ്ങളാണ് പാർവതി ആരാധകരുമായി പങ്കുവയ്ക്കുന്നത്.
താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെയിറ്റ് ലോസ് യാത്രയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിട്ടത്. കുഞ്ഞിന് ആറ് മാസം ആയതിനു ശേഷമാണ് ഡയറ്റിലേക്ക് കടന്നത്. ഒരു ഓൺലൈൻ ഫിറ്റ്‌നസ് ഗ്രൂപ്പാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചതെന്നാണ് പാർവതി പറയുന്നത്. അന്ന് ആ ടീം അയച്ചു തന്ന ഡയറ്റും വർക്ക്ഔട്ടും അതുപോലെ പിന്തുടരുകയായിരുന്നു. എണ്ണയും പഞ്ചസാരയും കുറച്ചു. ചായയും കാപ്പിയും ആദ്യം ഒഴിവാക്കി പിന്നീട് ഒരു നേരം ചെറിയ അളവിൽ കുടിക്കാൻ തുടങ്ങിയെന്നും പാർവതി പറയുന്നു.
എന്നും രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളം കുടിക്കും. ഭക്ഷണമായി അപ്പമോ ചപ്പാത്തിയോ ദോശയോ കഴിക്കും. ചിക്കൻ, മുട്ട, പരിപ്പ് അങ്ങനെയാകും കറികൾ. ഉച്ചയ്ക്ക് ബ്രൗൺ റൈസോ ചപ്പാത്തിയോ കഴിക്കും. കുക്കുമ്പറും ചിലപ്പോൾ ഉൾപ്പെടുത്തും, തോരനോ മറ്റോ ഉണ്ടാകും ഒപ്പം മീൻ കറിയോ ചിക്കൻ കറിയോ ഉച്ചയ്ക്കുണ്ടാവും. വൈകുന്നേരം നാല് മണിക്ക് പഴങ്ങൾ എന്തെങ്കിലും കഴിക്കും. രാത്രി 7:30 ഒക്കെ ആകുമ്പോൾ ഡിന്നർ കഴിക്കും. റൊട്ടിയോ ചപ്പാത്തിയോ ആകും. എല്ലാ ദിവസവും രാവിലെ ചെറിയ രീതിയിലുള്ള വർക്ക്ഔട്ടുകളും ചെയ്തിരുന്നെന്നും പാർവതി വെളിപ്പെടുത്തി.
പാർവതി കൃഷ്ണ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു. പിന്നീടാണ് സീരിയലിലേക്ക് എത്തിയത്. അതേസമയം, മുഹ്‌സിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബേസിൽ ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ ആണ് പാർവതിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പാർവതിയ്ക്ക് ഒപ്പം മകൻ അച്ചുവും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘കിടിലം’ എന്ന ഷോയുടെ അവതാരകയാണ് പാർവതി ആർ കൃഷ്ണ.