മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരമാണ് പാർവതി ആർ കൃഷ്ണ. അവതാരികയായും പാർവ്വതി ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ചില ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രവും ഈ താരത്തിന് ലഭിച്ചു. ഇപ്പോഴിതാ താരം പങ്കിട്ട പോസ്റ്റ് ആണ് വൈറൽ ആവുന്നത്.
സാരിയിലുള്ള ഫോട്ടോയാണ് പാർവ്വതി പോസ്റ്റ് ചെയ്തത്. സാരി പ്രേമികൾ ഉണ്ടോ എന്ന് ചോദിച്ചാണ് നടിയുടെ പോസ്റ്റ്. നിരവധി പേരാണ് സാരി പ്രേമത്തെ കുറിച്ചും സാരിയിലുള്ള താരത്തിന്റെ ലുക്കിനെക്കുറിച്ചും കമന്റ് ചെയ്യുന്നത്.
അതേസമയം 2020 ഡിസംബറിലാണ് പാർവതിക്ക് ഒരു ആൺ കുഞ്ഞ് പിറന്നത്. ഇതിന് പിന്നാലെ പാർവ്വതിയുടെ ശരീര ഭാരം കൂടിയരുന്നു. പിന്നാലെ 30കിലോയോളം ഭാരം കുറച്ച് പാർവതി .
‘കുഞ്ഞിന് ആറ് മാസം ആയതിനു ശേഷമാണ് ഡയറ്റിലേക്ക് കടന്നത്. ഒരു ഓൺലൈൻ ഫിറ്റ്‌നസ് ഗ്രൂപ്പാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചതെന്ന് നടി പറഞ്ഞിരുന്നു. ആ ടീം അയച്ചു തന്ന ഡയറ്റും വർക്ക്ഔട്ടും അതുപോലെ പിന്തുടരുകയായിരുന്നു. എണ്ണയും പഞ്ചസാരയും കുറച്ചു. ചായയും കാപ്പിയും ആദ്യം ഒഴിവാക്കി പിന്നീട് ഒരു നേരം ചെറിയ അളവിൽ കുടിക്കാൻ തുടങ്ങി’യെന്നുമാണ് ഡയറ്റിനെക്കുറിച്ച് താരം പറഞ്ഞത്.
അതേസമയം സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് പാർവതിയെ വിവാഹം ചെയ്തത്. തന്റേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും പാർവ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബിലൂടെ എപ്പോഴും പുത്തൻ വിശേഷങ്ങളുമായി എത്താറുണ്ട് പാർവ്വതി.