മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികൾ ആണ് നടൻ ജയറാമും ഭാര്യയും മുൻകാല നായികാ നടിയായ പാർവ്വതിയും. താൻ സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു പാർവ്വതി അന്ന് യുവതാരമായിരുന്ന ജയറാമിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും.
വിവാഹ ശേഷം പാർവ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടൻ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോൾ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.
അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവടെ എടുത്തുവച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ഇപ്പോൾ കാളിദാസ് ജയറാം. അച്ഛൻ ജയറാമിനൊപ്പം ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കാളിദാസ് ആയടുത്ത് തന്റെ പ്രണയവും വെളിപ്പെടുത്തിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. തരിണി ഇപ്പോൾ തന്നെ ജയറാം കുടുംബത്തിലെ അംഗത്തെ പോലെയാണ്. എല്ലാ വിശേഷങ്ങളിലും ജയറാമിന്റേയും കുടുംബത്തിന്റെയും കൂടെ തരിണിയും ഉണ്ടാകാറുണ്ട്.
ഇപ്പോഴിതാ, പാർവതി ജയറാമിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ജയറാം കുടുംബം. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പാർവതിക്ക് മക്കളും ജയറാമും എല്ലാം സോഷ്യൽമീഡിയ വഴി ആശംസ അറിയിച്ചു കഴിഞ്ഞു.
പിന്നാലെ, പാർവതിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് തരിണി. കാളിദാസന്റെ പ്രണയിനിയായ തരിണി പാർവതിക്ക് നേർന്ന ആശംസകൾ സോഷ്യൽമീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ്.”ഞാൻ അമ്മയുടെ അടുത്തു നിന്ന് മാറി നിൽക്കുമ്പോൾ അമ്മയെ പോലെ എന്നെ പരിപാലിക്കുന്നതിന് നന്ദി. പിറന്നാൾ ആശംസകൾ ആന്റി”- എന്നാണ് താരം കുറിച്ചിരിക്കുന്നത്.
ഇതിന് മറുപടിയായി, ‘എന്റെ സ്വീറ്റി പൈ, ഞാൻ എപ്പോഴും നിനക്ക് വേണ്ടി ഉണ്ടാകും’- എന്നാണ് പാർവതി ആശംസകൾക്ക് മറുപടിയായി കുറിച്ചിരിക്കുന്നത്. അതേസമയം, ‘പിറന്നാൾ ആശംസകൾ അച്ചു’- എന്നാണ് ജയറാം കുറിച്ചത്.
ഇതിനിടെ, അമ്മയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചാണ് കാളിദാസിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘എന്റെ നമ്പർ വൺ വുമണിന് പിറന്നാൾ ആശംസകൾ. ഞാൻ വളരെ സീരിയസായാണ് എന്റെ ആത്മാർത്ഥ സുഹൃത്ത് അമ്മയാണെന്ന് പറയുന്നത്. കരയുമ്പോൾ തോൾ നീക്കി തരുന്നതിനും എല്ലാ കുസൃതികൾക്കും എന്റെ കൂടെ നിൽക്കുന്നതിനും രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനും നന്ദി. ലോകത്തിലെ ഏറ്റവും മികച്ച അമ്മയായതിനു നന്ദി’- എന്ന് കാളിദാസ് കുറിക്കുന്നു.