ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നടിയായിരുന്നു അശ്വതി എന്ന നടി പാര്‍വ്വതി. ബാലചന്ദ്രമേനോന്റെ വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു പാര്‍വ്വതി.
വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടിയും മുള്ള ശാലീന സൗന്ദര്യമായി പാര്‍വ്വതി മലയാളികലുടെ മനസ്സ് കീഴടക്കുക ആയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള മുന്‍നിര നായകന്‍മാരുടേയും അക്കാലത്തെ പുതുമുഖങ്ങളുടേയും എല്ലാം നായികയായി പാര്‍വ്വതി എത്തിയിട്ടുണ്ട്.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നടന്‍ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാര്‍വ്വതി അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ. ഇന്ന് മലയാളത്തിലെ മികച്ച മാതൃക ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും.
ഇപ്പോഴിതാ തങ്ങള്‍ പ്രണയത്തിലായിരുന്നപ്പോള്‍ ചില ജേണലിസ്റ്റുകള്‍ ജയറാമിനെ പേടിപ്പിക്കാറുണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് പാര്‍വതി. ഫോണ്‍ ബില്ലുകള്‍ കാണിച്ചായിരുന്നു പേടിപ്പിച്ചിരുന്നത്. പാര്‍വതിക്ക് എത്ര കോള്‍ ചെയ്തുവെന്ന് പറഞ്ഞ് ബിഎസ്എന്‍എല്‍ ഫോണ്‍ ബില്ല് കാണിച്ച് പേടിപ്പിക്കാറുണ്ടായിരുന്നുവെന്ന് പാര്‍വതി പറയുന്നു.
അങ്ങനെ പേടിപ്പിച്ച് ജയറാമിനെ അവര്‍ പല പരിപാടികളിലും കൊണ്ടുപോയി. ജയറാമിനാണെങ്കില്‍ പോകാതിരിക്കാനും പറ്റില്ലായിരുന്നുവെന്നും കാരണം അവര്‍ എന്തെങ്കിലും എഴുതി പിടിപ്പിക്കുമോ എന്ന ഭയത്തിലായിരുന്നുവെന്നും പ്രേമം അവര്‍ പബ്ലിഷ് ചെയ്യുമോയെന്ന് പേടിച്ചിരുന്നുവെന്നും പാര്‍വതി പറയുന്നു.
ജയറാം കോള്‍ ചെയ്യുമ്പോള്‍ തന്റെ അമ്മയാണ് പലപ്പോഴും ഫോണെടുക്കാറുള്ളത്. ജയറാമാണെന്ന് അറിഞ്ഞാല്‍ അപ്പോള്‍ കോള്‍ കട്ടാക്കിക്കളയാറുണ്ടെന്നും അന്ന് തങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതായിരിക്കും ഇപ്പോള്‍ നല്ല ലൈഫ് കിട്ടിയതെന്നും പാര്‍വതി പറയുന്നു.