ഉപ്പും മുളകും എന്ന പരമ്പരയുടെ ആരാധകര്‍ക്ക് നടി പാര്‍വതി അയ്യപ്പദാസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇതില്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിനുമുമ്പ് വെബ് സീരീസുകളിലും, ഷോര്‍ട്ട് ഫിലിമുകളിലും പാര്‍വതി അഭിനയിച്ചിരുന്നു.
also read
ആല്‍ബി പ്രൊപ്പോസ് ചെയ്തത് ആദ്യ വിവാഹം വേര്‍പിരിഞ്ഞതിന്റെ ഷോക്കിലായിരിക്കുമ്പോള്, വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു, തുറന്നുപറഞ്ഞ് അപ്സര
സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലും താരം ഒരു ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തില്‍ എത്തി. എങ്കിലും ഉപ്പും മുളകിലെത്തിയതോടെയാണ് പാര്‍വതി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ മുടിയന്റെ ഭാര്യയുടെ വേഷമാണ് പാര്‍വതി അവതരിപ്പിക്കുന്നത്. അതേസമയം ടിക് ടോക് വീഡിയോകളിലൂടെയാണ് ഈ താരം കടന്നുവന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. അഭിനേത്രി എന്നതിന് പുറമെ അടിപൊളി ഒരു ഗായിക കൂടിയാണ് താന്‍ എന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് പാര്‍വതി. പകിട എന്ന ചിത്രത്തിലെ ഒരു ഗാനമാണ് അതിമനോഹരമായി നടി ആലപിക്കുന്നത്. പാട്ട് ഗംഭാരമാണെന്നാണ് ആരാധകരുടെയും അഭിപ്രായം.
പത്തനംതിട്ടയില്‍ കോന്നി ആണ് പാര്‍വതിയുടെ സ്വദേശം. അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയതുകൊണ്ട് തന്നെ മകളും അങ്ങനെ തന്നെ ആവണം എന്നായിരുന്നു പാര്‍വതിയുടെ അമ്മയ്ക്ക്. കല സംബന്ധമായ എന്തെങ്കിലും കാര്യങ്ങളേ തനിക്ക് കഴിയൂ എന്ന് സ്വയം തിരിച്ചറിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ഓടി വന്ന ആളാണ് താനെന്നും പാര്‍വതി പറയുന്നുണ്ട്. ഇപ്പോഴും അമ്മയ്ക്ക് തന്നെ ഗവണ്മെന്റ് ജോലിയില്‍ കാണണം എന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.