പാർവതി മേക്കപ്പില്ലാതെ വന്നാൽ ഇതിലും നന്നായേനെ എന്ന് ഒരു വിഭാഗം ; രണ്ട് മക്കളെ മലയൂട്ടി വളർത്തിയ അമ്മയാണ്, അവർക്ക് പ്രായമാകും, വാനരന്മാർ ബോഡി ഷെയ്മിങ് തുടരട്ടെ! : പാർവ്വതി ജയറാമിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

209

പാർവതി ജയറാം സോഷ്യൽമീഡിയയിൽ തിളങ്ങി നിൽക്കുകയാണ്. കേരളീയ വേഷത്തിൽ അതീവ സുന്ദരിയായി റാമ്പിലെത്തിയ പാർവതിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിലായിരുന്നു പാർവതിയും മകളായ മാളവികയും അണിനിരന്നത്. ഹാൻഡ് ലൂം കസവ് സാരിയായിരുന്നു പാർവതി ധരിച്ചത്. വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്കെടുത്ത പാർവതി പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. പാർവതിയുടേയും മാളവികയുടേയും ചിത്രം ജയറാമും പങ്കുവെച്ചിരുന്നു.

ചിത്രം വൈറലായി മാറിയതോടെ പാർവതിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഒരുവിഭാഗമെത്തിയിരുന്നു. പാർവതിയുടെ രൂപം വല്ലാതെ മാറിയെന്നും ശരീരത്തിന് ചുളിവുകൾ വന്നുവെന്ന തരത്തിലുമായിരുന്നു കമന്റുകൾ. വിമർശനങ്ങൾക്ക് മറുപടിയേകിയുള്ള കുറിപ്പും വൈറലായി മാറിയിരുന്നു.

Advertisements

ALSO READ

ആ സിനിമയിൽ ലാലേട്ടനോടൊപ്പം എന്തെങ്കിലും പറഞ്ഞ് അടുത്ത് നിന്നാ മതി, പക്ഷെ സിനിമ തിയ്യേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ അവിടെ എന്റെ ആവശ്യമില്ലായിരുന്നു എന്ന് തോന്നി : ഓടി നടന്ന് ഹ്യൂമർ ചെയ്തിരുന്ന സമയത്ത് പ്രേക്ഷകരെ വെറുപ്പിച്ചതിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്

എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ ഇങ്ങനെ തിളങ്ങി നിൽക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ട്. പാർവതിയുടെയും ചക്കിയുടെയും ചിത്രം പങ്കിട്ട് ജയറാം കുറിച്ചത് ഇങ്ങനെയായിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ജയറാമിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരുന്നു.

സ്ത്രീയാണ്. രണ്ട് മക്കളെ പ്രസവിച്ചു മുലയൂട്ടി വളർത്തിയ അമ്മയാണ്. അമ്മമാർ ഇങ്ങനെയാണ്. അവർക്ക് പ്രായമാകും. വാനരന്മാർ ബോഡി ഷെയ്മിങ് തുടരട്ടെ. ഏറ്റവും മനോഹരമായ ചിത്രം, പാർവതി ജയറാം എന്ന് പറഞ്ഞുള്ള ചിത്രവും കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.

വണ്ണം ഉണ്ടായിരുന്നപ്പോൾ പാർവ്വതിക്ക് നാച്ചുറൽ ആയ ഭംഗി ഉണ്ടായിരുന്നു. ഇപ്പോൾ വണ്ണം കുറച്ചതും മേക്കപ്പ് അധികം ആയതും ആണ് ഒരു പോരായ്മയായി ഫീൽ ചെയ്യുന്നത്. അഞ്ചും ആറും എട്ടും മക്കളെ പ്രസവിച്ച അമ്മമാർ ഉണ്ട് ചിലപ്പോൾ ഭംഗി നഷ്ടപ്പെടാം. പക്ഷേ പാർവതി മേക്കപ്പില്ലാതെ വന്നാൽ ഇതിലും നന്നായേനെ. ഈ ഫോട്ടോ ഇട്ടവനോട് താങ്കളുടെ വീട്ടിലെ ആരുടെ എങ്കിലും ഫോട്ടോ ഇതുപോലെ മോർഫ് ചെയ്തിടുമോ? ശുദ്ധ പോക്രിത്തരം ആണിത്.

ALSO READ

കാത്തിരിപ്പിനൊടുവിലായി ഞാനും നിങ്ങളുടെ മുന്നിലേയ്‌ക്കെത്തുന്നു ; സന്തോഷം പങ്കു വച്ച് മാളവിക ജയറാം

പാർവതി ആ പാടവരമ്പിലൂടെ ഓടി വരുന്ന ഒരു സീൻ മതി അവർ എത്ര മാത്രം സുന്ദരിയാണ് എന്നത് മനസിലാവാൻ. അവരുടെ അഭിനയം, അതിലുപരി നമ്മുടെ പ്രിയപ്പെട്ട ജയറാം ഏട്ടന്റെ ഭാര്യ. അങ്ങനെ മലയാളിയെ അഭിമാനമായി മാറി വന്നവർ. നൻമകൾ നേരുന്നു. വീണ്ടും ആ കുടുംബത്തിന് നല്ലത് വരട്ടെ ഇനിയും, പാർവതി ജയറാമിനേക്കാളും വളരെ ചെറുപ്പമാണ് അവർക്ക് പ്രായമധിൻകമൊന്നുമായിട്ടില്ലെന്നുമായിരുന്നു കമന്റുകൾ.

 

Advertisement