താൻ അഭിനയിക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കുന്ന നായികയാണ് പാർവതി. ഏറ്റവുമൊടുവിൽ ഉയരെയിലെ പല്ലവി രവീന്ദ്രനെയാണ് പാർവതി വെള്ളിത്തിരയിലെത്തിച്ചത്.
അടുത്തിടെ ഒരു ഓൺലൈൻ അഭിമുഖത്തിൽ തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.
ഒരു ക്ലീൻസ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാർവതി. ഈ ചോദ്യം കേട്ടാൽ തന്റെ കൂട്ടുകാർ പൊട്ടിച്ചിരിക്കുമെന്ന് പാർവതി പറഞ്ഞു.
കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്.
കുളി ഇഷ്ടമല്ലാത്ത നിവരധി പേർക്ക് പാർവതിയുടെ ഈ മറുപടി ഇൻസ്പിരേഷൻ ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി.
നിപ വൈറസ് രോഗ കാലത്തെ കുറിച്ച് ആഷിഖ് അബു ഒരുക്കുന്ന വൈറസാണ് പാർവതിയുടേതായി ഉടൻ റിലീസാകുന്ന ചിത്രം.
സിദ്ധാർത്ഥ് ശിവയുടെ ചിത്രം, ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഫഹദ് ഫാസിൽ ചിത്രം എന്നിവയിലും പാർവതിയാണ് നായിക.