ഒരു സിനിമയും വന്നില്ല, സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിക്കേണ്ട അവസ്ഥ വന്നു, ആ സമയത്താണ് ഉയര്‍ന്ന പ്രതിഫലത്തില്‍ ആ ചിത്രം വന്നത്: പാര്‍വതി

260

മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. ഏറെ നാളത്തെ പരിശ്രമം കൊണ്ട് മികച്ച അഭിനേത്രി എന്ന് പേരെടുത്തതാണ് താരം. മലയാളത്തില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് കന്നഡയിലും തമിഴിലും അഭിനയിച്ചു.

എന്നാല്‍ പാര്‍വതിക്ക് ഇടക്കാലത്ത് സിനിമയില്‍ ഒരിടവേള വന്നിരുന്നു. പിന്നീട് ധനുഷ് നായകനായ മരിയാനിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ബോള്‍ഡ് ആയ ക്യാരക്ടറുകളായി അഭിനയിയ്ക്കുന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ ബോള്‍ഡായി ഉറക്കെ വിളിച്ച് പറയാന്‍ താരം ശ്രമിയ്ക്കാറുണ്ട്.

Advertisements

ഇപ്പോള്‍ താരം പുതിയ ചിത്രമായ വണ്ടര്‍ വുമണിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ചിത്രത്തില്‍ നിത്യ മേനെന്‍, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളിലെത്തുന്നു.

ALSO READ- സ്‌നേഹയും പ്രസന്നയും വിവാഹ മോചിതരായി, വേര്‍പിരിഞ്ഞാണ് ജീവിതമെന്ന് സോഷ്യല്‍ മീഡിയ; ഒടുവില്‍ വെളിപ്പെടുത്തി സ്‌നേഹ

ഗര്‍ഭിണികളായ സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് വണ്ടര്‍ വുമണിന്റെ കഥ പുരോഗമിക്കുന്നത്. ചിത്രത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറില്‍ ഓഫറുകളൊന്നുമില്ലാതിരുന്ന സമയത്തെ കുറിച്ചും പാര്‍വതി വെളിപ്പെടുത്തുന്നുണ്ട്.

തന്നെ ഒരു പ്രശ്നക്കാരിയാണെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തിയിരുന്നെന്ന് പറഞ്ഞ നടി കരിയറില്‍ മാറ്റം കുറിച്ച ഉയരെ എന്ന സിനിമയെ കുറിച്ചാണ് വെളിപ്പെടുത്തുന്നത്. ഒരുസമയത്ത് തന്നെ മാറ്റി നിര്‍ത്തിയിരുന്നെന്നും ആ സമയത്താണ് ഉയരെ വഴിത്തിരിവായി ജിവിതത്തിലെത്തിയതെന്നും പാര്‍വതി പറയുന്നു.

കൂടെയും മൈ സ്റ്റോറിയും ഇറങ്ങിയ ശേഷം എനിക്ക് ഓഫറുകളൊന്നും വരാത്ത ഒരു സമയമുണ്ടായിരുന്നുവെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി പറയുന്നത് ആ സമയത്ത് തനിക്ക് ഒരു പേടി തോന്നി. ഞാന്‍ തന്നെ ഇറങ്ങി ഡയറക്ട് ചെയ്ത് പ്രൊഡ്യൂസ് ചെയ്ത് സിനിമയിറക്കേണ്ടി വരും. അല്ലാതെ എനിക്ക് സിനിമകളൊന്നുമുണ്ടാകില്ല എന്നായിരുന്നു ആ പേടി.യെന്നും താരം പറയുന്നു.

ALSO READ- അച്ഛന്റെ രണ്ടാം കല്ല്യാണത്തിന് എന്നെ ഒരുക്കി വിട്ടത് എന്റെ അമ്മ; താരപുത്രിയുടെ വെളിപ്പെടുത്തൽ

ആ സമയത്ത് എനിക്ക് ഓഫറുകളൊന്നും വരുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍, ഞാന്‍ ഒരു പ്രോബ്ലമാറ്റിക്കായ ആളാണെന്നും പ്രശ്നക്കാരിയാണെന്നും പറഞ്ഞ് എന്നെ പ്രോജക്ടുകളിലേക്ക് കൊണ്ടുവരണ്ട, എന്ന് പലരും തീരുമാനിച്ചു കാണും. ഈ ഇന്‍ഡസ്ട്രിയില്‍ തന്നെ ജോലി ചെയ്യുന്നതുകൊണ്ട് അവര്‍ ആരാണെന്നതൊക്കെ നമുക്ക് ആലോചിച്ച് എടുക്കാവുന്നതേയുള്ളുവെന്നും പാര്‍വതി വിശദീകരിക്കുന്നു.

പിന്നീട് ഉയരെ കിട്ടിയപ്പോള്‍ അത് ഭയങ്കര ഒരു മൊമെന്റായിരുന്നു. പിവിജി തന്നെയാണ് എന്റെ രണ്ടാമത്തെ സിനിമയായ നോട്ട്ബുക്ക് പ്രൊഡ്യൂസ് ചെയ്തത്. ആദ്യ സിനിമ ഔട്ട് ഓഫ് സിലബസായിരുന്നെങ്കിലും പക്ഷെ, നോട്ട്ബുക്കിലെ പൂജ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ആളുകള്‍ തിരിച്ചറിഞ്ഞിരുന്നത്.

അതേ പ്രൊഡ്യൂസര്‍ തന്നെയാണ് വേറെ ഒരു ഓഫറും വരാത്ത സമയത്ത് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം തന്ന് എനിക്ക് ഉയരെയിലെ കേന്ദ്ര കഥാപാത്രത്തെ തന്നത്. നോട്ട്ബുക്കിന്റെ എഴുത്തുകാരാണ് എനിക്ക് ഈ കഥയും തന്നത്.
ഈ ലോകത്തുള്ള ഏതോ ഒരു എനര്‍ജി എങ്ങനെയോ എന്നെ സംരക്ഷിക്കുന്നുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും പാര്‍വതി പറയുന്നു.

കാരണം ആ സമയത്ത് അത്രയും മനസറിഞ്ഞ് പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍. അപ്പോള്‍ എന്ത് വീണ് കിട്ടിയാലും കരുണയായേ തോന്നുകയുള്ളുവെന്നും താരം വെളിപ്പെടുത്തി. അതേസമയം സോണി ലിവിലൂടെയാണ് വണ്ടര്‍ വുമണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. നവംബര്‍ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisement