അമ്മയേക്കാളും അച്ഛനേക്കാളും വിശ്വസിച്ചത് സിദ്ധാർത്ഥ് ഭരതനെയാണ്; ചതുരത്തിലൂടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു: സ്വാസിക വിജയ്

4038

സീരിയലുകളിൽ നിന്ന് സിനിമയിലെത്തിയ താരമാണ് സ്വാസിക. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാസിക ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. സ്വാസിക ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

Advertisements


അലൻസിയർ, റോഷൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തിൽ ആയിരുന്നു സ്വാസിക ഈ ചിത്രത്തിൽ എത്തിയത്. സ്വാസികയും റോഷനനും, സ്വാസികയും അലൻസിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങൾ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

ALSO READ- എന്റെ ശരീരം എന്റെ അവകാശം; ശരീരഭാരം കുറച്ചത് എനിക്ക് വേണ്ടി തന്നെ; മറ്റാരും പറയുന്നത് ഒരിക്കലും കേൾക്കരുതെന്ന് വരലക്ഷ്മി

ചിത്രം ഓടിടി റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ സ്വാസിക അവതരിപ്പിച്ച സെലേന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം, തനിക്ക് ചതുരത്തിന്റെ കഥ കേട്ടപ്പോൾ തനിക്ക് ഉള്ളിൽ പേടിയുണ്ടായിരുന്നുവെന്നു പറയുകയാണ് സ്വാസിക. അച്ഛനും അമ്മയും ഇതെങ്ങനെയെടുക്കുമെന്ന ചിന്ത തന്റെ ഉള്ളിലുണ്ടായിരുന്നുവെന്നാണ് താരം പ്രതികരിക്കുന്നത്.

സിനിമയിൽ പ്രധാന കഥാപാത്രമാകണം എന്ന ആഗ്രഹത്തോടെയാണ് താനും ഈ മേഖലയിലേക്ക് വന്നത്. പതിമൂന്ന് വർഷമായുള്ള തന്റെ കാത്തിരിപ്പാണ് ചതുരമെന്നും സ്വാസിക പറയുകയാണ്. ചതുരത്തിലൂടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുവെന്നാണ് താരം മനസ് തുറന്നത്.

ALSO READ-വില്ലത്തി ആണെങ്കിലും നീ നല്ല മോളാണ്; ഒരുപാട് പേർ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ശാലു കുര്യൻ

ചതുരത്തിന്റെ കഥ കേട്ടുകൊണ്ടിരിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നു. അച്ഛൻ, അമ്മ, അനിയൻ, നാട്ടുകാർ അങ്ങനെ കുറേ പേര് എന്ത് വിചാരിക്കുമെന്ന ചിന്തകളൊക്കെ മനസിലൂടെ കടന്നു പോയിരുന്നുവെന്ന് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.

ഒരു നൂറ് സീനുള്ള സിനിമയിൽ 99 സീനിലും ഞാൻ ഉണ്ട്. അതൊക്കെ ആലോചിച്ചപ്പോഴാണ് ഞാൻ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. പോസ്റ്ററിൽ മെയിൻ ആയിട്ട് ഞാൻ വരുന്നുണ്ട്. മുഴുവൻ സീനിലും അഭിനയിക്കാനുണ്ട്. ഇതൊക്കെ ആഗ്രഹിച്ചാണല്ലോ താൻ ഈ ഫീൽഡിലേക്ക് വന്നതെന്നും സ്വാസിക വെളിപ്പെടുത്തി.


ഒരു ഡയറക്ടർ എന്നെ വിശ്വസിച്ച് ഒരു സിനിമ തരുമ്പോൾ ഞാൻ അത് വിട്ടുകളയേണ്ടതുണ്ടോ. എന്റെ അമ്മയേക്കാളും അച്ഛനേക്കാളും എന്നെ വിശ്വസിച്ചത് സിദ്ധാർത്ഥ് ഭരതനെയാണ്. എന്റെ വീട്ടുകാർക്ക് പോലും എന്നെ അത്ര വിശ്വാസമില്ലെന്നും സ്വാസിക പറയുന്നു.

Advertisement