പരസ്പരത്തിലെ കുശുമ്പിയായ മീനാക്ഷിയെ ഓര്‍മ്മയില്ലേ? സീരിയലില്‍ നിന്നും ഇടവേള എടുത്ത താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

2368

സീരിയല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സീരിയല്‍ ആയിരുന്നു ഏഷ്യാനൈറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം. 2013-2014ല്‍ ആരംഭിച്ച സീരിയലിലൂടെ നിരവധി പോരാണ് അഭിനയരംഗത്ത് പ്രശസ്തരായത്. സ്റ്റാര്‍ പ്ലസിലെ ഹിറ്റ് ഹിന്ദി സീരിയലായ ‘ദിയ ഔര്‍ ബാത്തി ഹം’ എന്ന സീരിയലിന്റെ റീമേക്കായിരുന്നു പരസ്പരം.

2018ല്‍ സീരിയല്‍ അവസാനിക്കുമ്പോഴേക്കും 1500ഓളം എപ്പിസോഡുകള്‍ പിന്നിട്ടിരുന്നു. പഠനത്തില്‍ വളരെ മിടുക്കിയായ ഐപിഎസുകാരി ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി ബേക്കറി കടക്കാരനെ വിവാഹം ചെയ്യേണ്ടി വന്നതാണ് സീരിയലിന്റെ ഇതിവൃത്തം.

Advertisements

സീരിയലിലെ പത്മാവതി എന്ന വളരെ ഗൗരവക്കാരിയായ അമ്മായിഅമ്മയേയും മീനാക്ഷിയെന്ന നാത്തൂനും ചേര്‍ന്ന് നായികയായ ദീപ്തിയെ ദ്രോഹിക്കുന്നതായിരുന്നു ആദ്യ എപ്പിസോഡുകളിലെ കഥ. പിന്നീട് ഭര്‍ത്താവ് സീരജിന്റെ പിന്തുണയോടെ ദീപ്തി പാചകം പഠിച്ചെടുക്കുകയും പഠനത്തില്‍ മിടുക്കിയായ ദീപ്തിയെ തുടര്‍ന്ന് പഠിക്കാന്‍ സൂരജ് സഹായിക്കുകയും ചെയ്യുന്നതാണ് കഥ.

പിന്നീട് ദീപ്തി പഠിച്ച് ഐപിഎസ് ഓഫീസറാകുകയും നിരവധി പ്രതിസന്ധികളെ തരണം ചെയ്യുകയും അവസാനം കൃത്യനിര്‍വ്വഹണത്തിനിടെ ബോംബ് പൊട്ടി നായകനും നായികയും മരി ക്കു ന്ന തോടെ സീരിയല്‍ അവസാനിച്ചിരുന്നു.

ALSO READ – നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി കാത്തിരിക്കുകയായിരുന്നു ഞാന്‍! ഭര്‍ത്താവിന് വേണ്ടി കര്‍വാചൗത് ഉപവാസമെടുത്ത് ശരണ്യ; സന്തോഷം പങ്കുവെച്ച് താരം

പരസ്പരം സീരിയില്‍ നായികയെ പോലെ തന്നെ പ്രാധാന്യം ഉണ്ടായിരുന്ന വില്ലത്തി കഥാപാത്രമായിരുന്നു മീനാക്ഷിയുടേയത്. നായകന്റെ സഹോദരന്റെ ഭാര്യയായിരുന്ന മീനാക്ഷി അവസരം കിട്ടുമ്പോഴെല്ലാം ദീപ്തിയെ ദ്രോഹിക്കുന്നത് പതിവായിരുന്നു.

നെഗറ്റീവ് കഥാപാത്രമാണെങ്കിലും മീനാക്ഷിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു. സീരിയലില്‍ മീനാക്ഷി ആയി എത്തിയത് സ്നേഹ ദിവാകരന്‍ എന്ന താരമായിരുന്നു. സ്നേഹയുടെ ആദ്യ സീരിയലായിരുന്നു ഇതെങ്കിലും മികച്ച അഭിനയമായിരുന്നു കാഴ്ചവെച്ചത്.

നല്ല ഒരു ക്ലാസിക്കല്‍ ഡാന്‍സറായിരുന്ന സ്നേഹ മോണോ ആക്ടിലൂടെയും മറ്റും പല വേദികളിലും മത്സരിച്ചിരുന്നു. തന്റെ അമ്മയുടെ ആഗ്രഹപ്രകാരമാണ് താന്‍ അഭിനയത്തില്‍ എത്തിയതെന്ന് പിന്നീട് സ്‌നേഹ വെളിപ്പെടുത്തിയിരുന്നു.

ALSO READ – ബിജെപി കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി കേന്ദ്ര നേതത്വം, ശോഭാ സുരേന്ദ്രനെ തഴഞ്ഞു, അനുകൂലിച്ച് കെ സുരേന്ദ്രനും

പൊന്നമ്പിളി എന്ന സീരിയലിലും പൗര്‍ണമിതിങ്കളിലും എല്ലാം സ്‌നേഹ അഭിനയിച്ച് തകര്‍ത്തിരുന്നു. പരസ്പരത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ പുറത്തിറങ്ങുമ്പോള്‍ പലരും വന്ന് തന്നെ ചീത്ത പറയുമായിരുന്നുവെന്നും ആദ്യമൊക്കെ തനിക്ക് അത് സങ്കടമായിരുന്നുവെന്നും പിന്നീട് ഓര്‍ത്തപ്പോള്‍ സന്തോഷമായെന്നും സ്‌നേഹ പറഞ്ഞുരുന്നു.

വിവാഹശേഷം കുടുംബ ജീവിതവുമായി പോവുകയാണ് സ്നേഹ. സീരിയലിലേക്ക് തിരിച്ചെത്തിയിട്ടിലല്. സ്‌നേഹയ്ക്ക് ഒരു കുട്ടിയുമുണ്ട്. ഇന്നും പ്രേക്ഷകര്‍ മീനാക്ഷി എന്ന പേരിലാണ് തന്നെ തിരിച്ചറിയുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നുമാണ് മീനാക്ഷി പറയുന്നത്.

Advertisement