മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിൽ ആണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയിൽ തിളങ്ങിയ അദ്ദേഹം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകൻ ആയും അരങ്ങേറിയിരുന്നു.
ഗായിക അമൃത സരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമാത് തൃശ്ശൂർ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനം വിവാഹം കഴിച്ചിരുന്നു. അടുത്തിടെ ആയി രോഗബാധിതനായ അദ്ദേഹത്തിന്റെ കരൾ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു.
ആശുപത്രിയിൽ കഴിയുമ്പോൾ മരണത്തെ മുഖാമുഖം കണ്ടിരുന്നെന്നാണ് ബാല പറയുന്നത്. എല്ലാം അവസാനിച്ചെന്ന് വരെ തോന്നിയിരുന്നു. അപ്പോഴാണ് മകൾ പാപ്പുവിനെ ഒരുവട്ടം കാണണമെന്ന് ആഗ്രഹിച്ചതെന്നും ബാല പറഞ്ഞു.
അതേസമയം, ബാലയെ കാണാനായി മുൻ ഭാര്യ അമൃതയും മകൾ പാപ്പുയെന്ന് വിളിക്കുന്ന അവന്തികയും ആശുപത്രിയിൽ ഓടി എത്തിയിരുന്നു. ഏറെനേരം ബാലയ്ക്കൊപ്പം ചിലവഴിച്ചശേഷമാണ് ഇരുവരും മടങ്ങിയത്.
തനിക്ക് വേണ്ടി ആശുപത്രിയിൽ കിടക്കവെ കേരളത്തിൽ ഉള്ളവർ മാത്രമല്ല ലോകം മുഴുവൻ പ്രാർഥിച്ചുവെന്ന് ഞാൻ മനസിലാക്കുന്നെന്ന് ബാല പറയുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏകദേശം കഴിഞ്ഞതുപോലെയായിരുന്നു. അങ്ങനൊരു ചിന്തയും വന്നിരുന്നു. ആ സ്റ്റേജിൽ നിന്നാണ് തിരികെ ജീവിതത്തിലേക്ക് വന്നതെന്നാണ് താരം പറയുന്നത്.
തന്നെ പാപ്പു കാണാൻ വന്ന സമയത്ത് ഇതു തന്റെ അവസാന നിമിഷങ്ങളാണെന്നാണ് ചിന്തിച്ചിരുന്നത്. ഈ ലോകത്ത് താൻ തന്റെ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു’ അതായത് ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡെ’ന്ന് പാപ്പു പറഞ്ഞത്, അക്കാര്യം ഇനിയുള്ള കാലം എപ്പോഴും ഓർക്കുമെന്നും ബാല പറയുന്നു.
പാപ്പുവിനെ കണ്ടതും അവൾ പറഞ്ഞ വാക്കുകളും ഓർമയുണ്ട്. തനിക്ക് മകളോടൊപ്പെ ഒരുപാട് സമയം ചിലവിടാൻ ആയില്ല. തന്റെ ആരോഗ്യസ്ഥിതി ഡൌൺ ആയി കൊണ്ടിരിക്കുകയായിരുന്നു. അത് മോൾ കാണണ്ട എന്ന് വിചാരിച്ചു, തന്റെ ഓർമ്മയിൽ ബാർബി ഡോൾ പിടിച്ച മോൾ ആണ്. ഇപ്പോഴും തന്റെ വീട്ടിൽ അവൾക്കുള്ള കളിപ്പാട്ടങ്ങൾ ആണ്. അവൾ ഇത്ര പെട്ടെന്ന് വളർന്നു എന്ന് വിശ്വസിക്കാൻ വയ്യെന്നും ബാല പറയുകയാണ്.
തന്നെ ദൈവം തിരിച്ച് കൊണ്ടുവന്നുവെന്ന് വേണം പറയാൻ. അഭിനയത്തിലേക്കും തിരിച്ച് വരാൻ പോവുകയാണ്. രണ്ട്, മൂന്ന് പടം സൈൻ ചെയ്തു. നാൽപ്പത് ദിവസം കൊണ്ട് താൻ റിക്കവറായി. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരുപാട് നാൾ റിക്കവർ ചെയ്യാൻ സമയം വേണം. എന്നാൽ തന്റെ കാര്യത്തിൽ എല്ലാം പെട്ടന്ന് സംഭവിക്കുകയായിരുന്നെന്നും ബാല വിശദീകരിച്ചു.