കമ്പിൽ ചുറ്റിയ പാമ്പ് തന്നെ മൂന്ന് തവണ കൊത്തി; കടിച്ചത് വിഷമുള്ള പാമ്പ് തന്നെ : വെളിപ്പെടുത്തി സൽമാൻ ഖാൻ

91

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റ വാർത്ത സിനിമാ പ്രേമികൾ വളരെ ഞെട്ടലോടെയാണ് കേട്ടത്. താരത്തെ കടിച്ചത് വിഷമുള്ള പാമ്പല്ല എന്ന തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തുവന്നത്. 56ാമത് ജന്മദിനമാഘോഷിക്കാൻ പൻവേലിലെ ഫാം ഹൗസിൽ എത്തിയതായിരുന്നു താരം. ഇപ്പോഴിതാ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് താരം.

ഫാം ഹൗസിലെ ഒരു മുറിയിൽ പാമ്പ് കയറിയെന്നും കുട്ടികളുടെ കരച്ചിൽ കേട്ട് വന്നുനോക്കിയപ്പോൾ പാമ്പിനെ കാണുകയായിരുന്നെന്നും താരം പറഞ്ഞു. തുടർന്ന് താനൊരു കമ്പ് ആവശ്യപ്പെടുകയും അതുപയോഗിച്ച് പാമ്പിനെ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കമ്പിൽ ചുറ്റിയ പാമ്പ് തന്നെ മൂന്ന് തവണ കൊത്തിയെന്നും താരം വെളിപ്പെടുത്തി. അതൊരു വിഷമുള്ള പാമ്പ് ആയിരുന്നെന്നും ഉടൻ തന്നെ നവി മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ആറ് മണിക്കൂർ ആശുപത്രിയിൽ ചിലവഴിച്ചുവെന്നും താനിപ്പോൾ സുഖമായിരിക്കുന്നുവെന്നും സൽമാൻ പറഞ്ഞു.

Advertisements

ALSO READ

ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും! അന്ന് നിങ്ങൾ എന്നെ ഓർത്ത് അസൂയപ്പെടും ; അന്ന് പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമാക്കി ടോവിനോ തോമസ്

ഫോട്ടോഗ്രാഫർ വരിന്ദർ ചാവ്ല സൽമാൻ ഖാന്റെ ആശുപത്രിയിൽ നിന്നുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. വേഗം സുഖം പ്രാപിക്കൂ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

ALSO READ

എന്തിനാണ് ഞാൻ അത് ചെയ്തതെന്ന് അവർക്ക് അറിയില്ല, മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്‌ക്കേണ്ട കാര്യമില്ല: തുറന്നു പറഞ്ഞ് ഗ്രേസ് ആന്റണി

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

Advertisement