ദിലീപും മഞ്ജു വാര്യരും പിരിയാനുള്ള യഥാര്‍ത്ഥ കരാണം വെളിപ്പെടുത്തി പല്ലിശ്ശേരി

24

മലയാള സിനിമയുടെ ജനപ്രിയ നടന്‍ ദിലീപും മഞ്ജു വാര്യരും ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് വിവാഹമോചിതരായത്.

അതിന് ശേഷം ദിലീപ് തന്റെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ആളായിരുന്ന കാവ്യ മാധവനെ വിവാഹം കഴിക്കുകയും ഇപ്പോള്‍ ഇരുവര്‍ക്കും മഹലക്ഷ്മി എന്നൊരു കുഞ്ഞു ജനിക്കുകയും ചെയ്തു.

Advertisements

എന്നാല്‍, ഇപ്പോഴും എന്തുകൊണ്ടാണ് മഞ്ജുവും ദിലീപും പിരിഞ്ഞതെന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഇതിനെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി ചലച്ചിത്ര എഴുത്തുകാരന്‍ രത്നകുമാര്‍ പല്ലിശ്ശേരി രംഗത്ത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ദിലീപിനെക്കുറിച്ചുള്ള സത്യങ്ങള്‍ വീഡിയോ രൂപത്തില്‍ ഒരു യൂട്യൂബ് ചാനലിനു അവതരിപ്പിക്കുകയായിരുന്നു രത്നകുമാര്‍.

അക്കു അക്ബര്‍ സംവിധാനം ചെയ്ത ‘ വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ഒരു കാര്യമാണ് എല്ലാത്തിനും തുടക്കമെന്ന് പല്ലിശ്ശേരി പറയുന്നു.

ദിലീപും കാവ്യയുമായിരുന്നു നായികാ നായകന്മാര്‍. ഈ സിനിമയുടെ ഒരു രംഗം പ്ലാന്‍ ചെയ്തിരുന്നത് കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രീതിയിലായിരുന്നു.

ഈ രംഗം തുടങ്ങുന്നതിനു മുന്‍പേ കാവ്യ ദിലീപിനോട് ഒരു ഷോക്കിംഗ് സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞു. ഇതാണ് രംഗമെന്ന് ദിലീപിനും അറിയില്ലായിരുന്നു.

സീന്‍ ഓക്കെയായി. ദിലീപിന്റെ കവിളത്ത് കാവ്യ ആഞ്ഞ് കടിച്ചു. കാവ്യയുടെ ആ കടി ദിലീപിന്റെ കവിളില്‍ വലിയ പാട് അവശേഷിപ്പിച്ചു.

വീട്ടില്‍ എത്തിയ ദിലീപിന്റെ കവിളില്‍ കണ്ട ആ പാട് മഞ്ജുവിനെ ഏറെ വേദനിപ്പിച്ചു. അഭിനയം ആണെങ്കില്‍ പോലും എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് മഞ്ജു ദിലീപിനോട് പറഞ്ഞു.

പിന്നീട് സിനിമയുടെ പ്രൊമോഷന് വേണ്ടി ഈ രംഗം നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചു.

Advertisement