നീ കല്യാണം കഴിക്കണം, കുഞ്ഞുണ്ടാവും; എന്ന് ആദ്യമായി ഉപദേശിച്ച് ബഹദൂര്‍ ഇക്ക; അദ്ദേഹം പറഞ്ഞതെല്ലാം ഫലിച്ചെന്ന് പക്രു

225

മിമിക്രിയിലൂടെ എത്തി വര്‍ഷങ്ങളായി അഭിനരംഗത്ത് തിളങ്ങി നില്‍ക്കുന്ന മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഗിന്നസ് പക്രു. അജയകുമാര്‍ എന്നാണ് നടന്റെ യഥാര്‍ത്ഥ പേര്. പൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന് തെളിയിച്ച ഒരു അനുഗ്രഹീത കലാകാരന്‍ കൂടിയാണ് ഗിന്നസ് പക്രു.

സൂപ്പര്‍ ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍. അങ്ങനെയാണ് അദ്ദേഹത്തിന് ഗിന്നസ് പക്രു എന്ന പേര് ലഭിച്ചത്.

Advertisements

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനാണ് ഗിന്നസ് പക്രു. തന്റെ കുറവുകളെ തന്റെ ഏറ്റവും വലിയ കഴിവ് ആക്കിമാറ്റിയ വ്യക്തിയാണ് ഗിന്നസ് പക്രു. തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര മലയാള സിനിമയില്‍ പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ സീനിയര്‍ താരമായ ബഹദൂറുമായി ഉണ്ടാക്കിയ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ഗിന്നസ് പക്രു. ജോക്കര്‍ എന്ന സിനിമയിലൂടെ നടന്‍ ബഹദൂറുമായി വലിയൊരു സൗഹൃദം ഉണ്ടായി. അദ്ദേഹമാണ് തന്നോട് വിവാഹം കഴിക്കാന്‍ പറഞ്ഞതെന്ന് പക്രു വെളിപ്പെടുത്തുന്നു.

ALSO READ- ഉമ്മ പോലും വെച്ചിട്ടില്ലാത്ത കന്യകമാരെയണ് അവർക്ക് വേണ്ടത്; നടി മഹിമ ചൗധരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സിനിമയിലേക്ക് എത്തിയത് മിമിക്രിയിലൂടെയാണ്. ഞാന്‍ വന്നത് കോളേജിലെ യുവജനോത്സവങ്ങളിലൂടെയാണ്. ഒരു സിനിമയിലൂടെ സൂപ്പര്‍ഹിറ്റായാല്‍ അത് പ്രശസ്തി നേടി തരും. പിന്നെ നിരവധി സിനിമകള്‍ നമ്മളെ തേടി എത്തും. പെട്ടെന്ന് തന്നെ മുന്‍നിര താരമായി മാറും. അതാണ് ഏറ്റവും നല്ലത്. നല്ല കഥ കിട്ടുക എന്നതാണ് വലിയ കാര്യം. 1984 ല്‍ ഞാന്‍ അമ്പിളിയമ്മാവാന്‍ എന്ന ചിത്രത്തില്‍ പക്രു എന്ന ബാലതാരമായി അഭിനയിച്ചിരുന്നു.

പിന്നീട്, ഭയങ്കര ആഗ്രഹത്തോടെ ചെയ്ത സിനിമ ജോക്കറാണ്. ദിലീപേട്ടന്റെ കൂടെയായിരുന്നു അത്. അമ്പത് ദിവസത്തോളം അതിന്റെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ശരിക്കും ഒരു സര്‍ക്കസ് കൂടാരത്തില്‍ പോയ അനുഭവമായിരുന്നു. സര്‍ക്കസ് കണ്ടിരുന്നു. അവിടുത്തെ ജോക്കര്‍മാരുടെ പ്രകടനം കണ്ടു. എന്റെ കൂടെയുള്ളവരില്‍ ഞാനും ദിലീപേട്ടനും മാളച്ചേട്ടനും മാത്രമാണ് സര്‍ക്കസ് അറിയാത്തത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സര്‍ക്കസ് കളിക്കുന്നവരാണ്. അവരുടെയൊപ്പം നമ്മള്‍ വേറിട്ടതായി തോന്നരുത്. അതികൊണ്ട് എല്ലാം പഠിച്ചെടുത്തെന്ന് പക്രു പറയുന്നു.

ALSO READ- കല്യാണം കഴിക്കാൻ പറ്റില്ല പക്ഷേ കുട്ടികൾ വേണം, ദുൽഖറിന്റെ നായിക മൃണാൽ ഠാക്കൂർ തിരഞ്ഞെടുത്ത മാർഗം കണ്ടോ, അമ്മ പറഞ്ഞുതന്ന ഐഡിയ ആണെന്നും നടി

സര്‍ക്കാസുകാര്‍ എന്നെ അടിച്ചോണ്ട് പോവുമെന്ന് കുട്ടിക്കാലത്ത് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്ക് പേടിയുണ്ടായിരുന്നു. സര്‍ക്കസ് വണ്ടി കണ്ടാല്‍ ഞാന്‍ ഓടും. കിഡ്നാപ്പ് ചെയ്യുമോന്ന പേടിയായിരുന്നു അന്ന്. പക്ഷേ ആ സിനിമ കഴിഞ്ഞതോടെ ഞാന്‍ സര്‍ക്കസിനെ ഭയങ്കരനായി ആസ്വദിക്കാന്‍ തുടങ്ങി. അങ്ങനെ സര്‍ക്കസ് ഇഷ്ടമായി പോയി. ആ സിനിമയിലൂടെയാണ് ബഹദൂറിക്കയുമായി അടുക്കുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്, പഴയ കഥകളൊക്കെ ഇക്ക എനിക്ക് പറഞ്ഞ് തന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

നീ കല്യാണം കഴിക്കണം, കുഞ്ഞുണ്ടാവും. അവരെ പഠിപ്പിക്കണം. വലിയ നിലയില്‍ എത്തിക്കണം എന്നൊക്കെ ബഹദൂറിക്കയാണ് ഉപദേശിച്ചത്. നീ തമിഴില്‍ അഭിനയിക്കണം, നിന്നെ ഞാന്‍ രജനികാന്തിനെ പരിചയപ്പെടുത്തി തരാം എന്നൊക്കെ ബഹദൂര്‍ക്കാ പറഞ്ഞിരുന്നു. അദ്ദേഹം പ്രവചിച്ചതില്‍ പലതും നടന്നു.

ഇതൊക്കെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറയും, അത്രയും ആത്മബന്ധമായിരുന്നു. പക്ഷേ ആ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പോയി എന്നുള്ളതാണ് വലിയ വിഷമമായി ഉള്ളില്‍ നില്‍ക്കുന്നതെന്നും ഗിന്നസ് പക്രു പറയുന്നു.

Advertisement