മലയാളസിനിമാ രംഗത്തെ ലൈംഗിക പീഡനങ്ങളേയും, ലൈംഗിക ചൂഷണങ്ങളേയും കുറിച്ച് തുറന്ന് പറച്ചിലുമായി നടി പത്മപ്രിയ. സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തിനിരയാകുന്ന നിരവധി നടിമാരുണ്ട്, മാനം ഭയന്ന് പുറത്തു പറയാറില്ല. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് വിചാരിച്ചും ചിലര്‍ ഇതൊക്കെ സഹിക്കും.
പല നടിമാരും മോശമായ അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുവെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നുമറിയാത്ത വിധത്തില്‍ പോകും. ചിലര്‍ ചുമലില്‍ പിടിച്ച് മ്ലേച്ഛമായ കമന്റ് പറഞ്ഞ് പോകുയാണ് ചെയ്യുക. ഇതൊക്കെ ഈ ഫീല്‍ഡില്‍ സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. പ്രതികരിച്ചാല്‍ സോറി പറയും അപ്പോള്‍ നമ്മള്‍ അത് അംഗീകരിച്ചേ പറ്റൂ എന്നും പത്മപ്രിയ പയുന്നു.
ചിലര്‍ വൃത്തികെട്ട മെസേജുകള്‍ അയക്കാറുണ്ട്. പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഇതെല്ലാം പീഡനമല്ലേ?സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്ക പങ്കിടേണ്ടി വരും. എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പുതുമുഖ നടിമാര്‍ മാത്രമേ ലൈംഗിക പീഡനത്തിന് ഇരയാകുന്നുള്ളൂ എന്ന് മാത്രം വിചാരിക്കരുത്.
പേരും പ്രശസ്തിയും സിദ്ധിച്ച നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടണമെന്ന ആഗ്രഹമുണ്ട്. ഇങ്ങനെ കിടക്കപങ്കിടുന്നവര്‍ക്ക് സിനിമയില്‍ സ്ഥായിയായ നിലനില്‍പ്പുണ്ടാകുമെന്ന് പറയാനൊക്കുമോ? സിനിമയില്‍ കാലാകാലങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമെന്ന് പുരുഷന്മാര്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ പുതുയ തലമുറ ഇതിനോട് യോജിക്കുന്നില്ല.
അത്തരം അനുഭവങ്ങള്‍ താന്‍ ഒഴിവാക്കിയതും കൊണ്ടും കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതു കൊണ്ടുമാണ് തന്നെ സിനിമാ ലോകത്തു നിന്നും ഒതുക്കിയതെന്നും പത്മപ്രിയ തുറന്നു പറയുന്നു.